കശ്മീര്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍, മഞ്ഞുകട്ടകള്‍ വാരിയെറിഞ്ഞ് താരം

Updated: Wednesday, November 25, 2020, 16:02 [IST]

ജമ്മു-കശ്മീരില്‍ നിന്നുള്ള കിടിലം ഫോട്ടോഷൂട്ട് പങ്കുവെച്ച് നമ്മുടെ താരം സാനിയ ഇയ്യപ്പന്‍. ലോങ് ജാക്കറ്റും ബ്ലാക്ക് ഷൂവും ധരിച്ച് ബോള്‍ഡ് ആന്റ് ബ്യൂട്ടിയായിട്ടാണ് സാനിയയുടെ ഫോട്ടോഷൂട്ട്. തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള വസ്ത്രവും ഒരു ഫാഷനാക്കിയിരിക്കുകയാണ് താരം.

 

കശ്മീര്‍ ഡയറി എന്നാണ് സാനിയ കുറിച്ചത്. ജിക്‌സണ്‍ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. സൂരജാണ് സാനിയയുടെ ഈ ഔട്ട്ഫിറ്റിന് പിന്നില്‍. കമീല ബോട്ടിക്യൂവിന്റേതാണ് കോസ്റ്റിയൂം. മഞ്ഞുകട്ടകള്‍ വാരിയെറിഞ്ഞും ഫോട്ടോവിന് പോസ് ചെയ്തിരിക്കുകയാണ് താരം. സെക്‌സി ഫോട്ടോഷൂട്ടുകളുമായി സാനിയ എന്നും ആരാധകരെ ഞെട്ടിക്കാറുണ്ട്.