ഞാൻ ഇല്ലെങ്കിൽ അനിയന് ആര് എന്ന ചിന്ത അലട്ടി.. വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞ് ചലച്ചിത്രതാരം സനുഷ!!!

Updated: Thursday, October 15, 2020, 12:25 [IST]

ബാലതാരമായി എത്തി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാരമായി മാറിയിരിക്കുകയാണ് സനുഷ. ലോക്ഡൗൺ കാലത്ത് തനിക്ക് ഉണ്ടായിരുന്ന വിഷാദവും താൻ അതിൽ നിന്ന് എങ്ങനെ കരകേറി എന്ന വിശേഷങ്ങളും താരം ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വയ്ക്കുകയാണ്.

 

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:  കോവിഡ് തുടങ്ങിയപ്പോൾ എനിക്ക് നഷ്ടപ്പെട്ട ഏറ്റവും വലിയ കാര്യം എന്റെ ചിരിയാണ്. ആരോടും എങ്ങനെ കാര്യങ്ങൾ പറയുമെന്നും. എന്റെ ഉള്ളിലെ പേടിപ്പെടുത്തുന്ന നിശബ്ദത എങ്ങനെ മറ്റുള്ളവരോട് ഞാൻ പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.

 

 ഒരു നിമിഷം താൻ എന്തെങ്കിലും അവിവേകം കാണിച്ചു പോയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു പോയി. ഡിപ്രഷൻ, പാനിക് അറ്റാക്ക് എല്ലാം ഉണ്ടായിട്ടുണ്ട്. ആത്യമഹത്യ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഈ അവസ്ഥയിൽ നിന്ന് ഓടി രക്ഷപ്പെടുക എന്ന ഓപ്ഷൻ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. അത്തരം അവസ്ഥ എത്തിയപ്പോൾ താൻ കാറുമെടുത്ത് വയനാട്ടിലേയ്ക്ക് പോകുകയായിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്.

പിന്നീടാണ് താൻ ഈ കാര്യങ്ങൾ വീട്ടിൽ പറഞ്ഞത്. വീട്ടിൽ നിന്ന് ചില പൊട്ടലും ചീറ്റലും എല്ലാം ഉണ്ടായിരുന്നു. എല്ലാകാര്യങ്ങളും താൻ പറഞ്ഞിരുന്നത് തന്റെ അനിയനോടാണ്. തനിക്ക് ആത്മഹ്യ ചിന്തകൾ വന്നപ്പോൾ അതെല്ലാം അനിയനോടാണ് ഷെയർ ചെയ്തത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അനിയന് ആര് എന്ന ചിന്ത തന്നിൽ ഉണ്ടായി എന്നും സനുഷ തന്റെ വീഡിയോയിൽ പറയുന്നു. നമ്മൾ സഹായം ചോദിക്കാൻ മടിക്കരുതെന്നാണ് താരം തന്റെ വീഡിയോയിൽ പറയുന്നത്.