അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ സേവ് ദ ഡേറ്റ് ; വൈറൽ ആയി പുതിയ ഫോട്ടോഷൂട്ട് ; വീഡിയോ കാണാം

Updated: Thursday, October 22, 2020, 09:05 [IST]

ഡിസംബർ ഏഴിന് നടക്കുന്ന നിഥിൻ-സ്നേഹ ജോഡികളുടെ വിവാഹത്തിന് മുന്നോടിയായി എടുത്ത സേവ് ദി ഡേറ്റിലെ ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രണ്ടുദിവസം മുന്നത്തെ ഫോട്ടോഷൂട്ടുപോലെ ട്രോളുകൾക്ക് പകരം കൈയടി നേടുന്ന ഒരു വർക്കാണ് ഇത്. ഐവറി ടസ്‌ക് ഇവെന്റ്‌സാണ് ഈ ജോഡികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

ഇതേ വെഡിങ് കമ്പനിയുടെ മറ്റൊരു വെഡിങ് ഫോട്ടോഷൂട്ടും അടുത്തിടെ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരുന്നു. വ്യത്യസ്തമായ ഫോട്ടോഗ്രാഫി ശൈലിയാണ് ഐവറിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഇടുക്കിയിലെ ഒരു വെള്ളച്ചാട്ടത്തിന് മുന്നിലായി പ്രണയാദ്രമായ നിൽക്കുന്ന സിനിമാറ്റിക് ഫോട്ടോസാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.