ഷാരൂഖിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍ വീണ്ടും, പത്താന്‍ എത്തുന്നു

Updated: Monday, November 23, 2020, 16:26 [IST]

ഓം ശാന്തി ഓശാനയ്ക്കും ഹാപ്പി ന്യൂഇയറിനും ചെന്നൈ എക്സ്പ്രസിനും ശേഷം ഷാരൂഖ്-ദീപിക ജോഡികളെത്തുന്നു. സൂപ്പര്‍ റൊമാന്റിക് ജോഡികള്‍ പത്താന്‍ എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാറൂഖ് ഖാന്‍ ചിത്രീകരണ തിരക്കിലേക്ക് കടക്കുന്നത്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു.

ചിത്രീകരണത്തിനായി ദീപിക വൈകാതെ മുംബൈയിലെത്തും.ചിത്രത്തില്‍ മുടി നീട്ടിവളര്‍ത്തിയ കിങ് ഖാന്റെ പുതിയ ലുക്ക് വൈറലായിരുന്നു. ജോണ്‍ ഏബ്രഹാമും പാത്താനില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. യഷ് രാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്നത്. 2018 ല്‍ സീറോ എന്ന സിനിമ വലിയ പരാജയമായ ശേഷം ഷാറൂഖ് മറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നില്ല.

 

ഛാപങ്കിലാണ് ദീപിക അവസാനം അഭിനയിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടിവന്ന സത്രീയുടെ ജീവിതമാണ് ഛാപങ്കില്‍ ദീപിക അവതരിപ്പിച്ചത്.  ഖബീര്‍ ഖാന്റെ 83 എന്ന ചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ കപില്‍ദേവിന്റെ ജീവിത കഥപറയുന്ന സിനിമയാണത്. പ്രഭാസും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്.