ടിക് ടോക്കിലെ വെെറല്‍ താരം ഷർവാണി ഇങ്ങനെയാണ് വ്യത്യസ്തയാകുന്നത്.!! [വീഡിയോ]

Updated: Friday, October 16, 2020, 22:17 [IST]

ട്രോളുകളേയും വിമര്‍ശനങ്ങളേയുമെല്ലാം തന്റേതായ ശെെലിയില്‍ നേരിടുന്ന ടിക് ടോക്കിലെ വെെറല്‍ താരം ഷര്‍വാണി

ടിക് ടോക്കിലെ വെെറല്‍ താരമാണ് ഷര്‍വാണി. ട്രോളുകളേയും വിമര്‍ശനങ്ങളേയുമെല്ലാം തന്റേതായ ശെെലിയില്‍ നേരിടുന്ന ഷര്‍വാണിയുടെ വീഡിയോകള്‍ വെെറലായി മാറാറുണ്ട്. രസകരമായ സംസാര ശെെലിയാണ് ഷര്‍വാണിയെ താരമാക്കി മാറ്റിയത്.

വിമര്‍ശകരെ പോലും ഷര്‍വാണിക്ക് തന്റെ ശെെലിയിലൂടെ ആരാധകരാക്കി മാറ്റാനാകുമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. തനിക്ക് വരുന്ന രസകരമായ കമന്റുകളോടുള്ള പ്രതികരണമാണ് ഓരോ വീഡിയോയിലും കാണാനാകുക.നെഗറ്റിവ് കമെന്റ് ഇട്ടവരെ പോലും പൊട്ടിചിരിപ്പിച്ച ചരിത്രമാണ് ഷർവാണിക്കുള്ളത്. സെൽഫ് ട്രോളുകളും ഷർവാണിയുടെ സ്ഥിരം ഐറ്റമാണ്.