ഈ ചെമ്മരിയാടിന് വില 3.5 കോടി രൂപ. വില കൂടാനുള്ള കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും !!!

Updated: Monday, September 14, 2020, 16:50 [IST]

ആടുകളെ പരിപാലിയ്ക്കുന്ന സ്വഭാവം നിങ്ങളിൽ പലർക്കും ഉണ്ടാവും. അതിനെ വിൽകുകയും വാങ്ങുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഒരു ലേലത്തിൽ ഈ ചെമ്മരിയാടിന് ലഭിച്ച വില കേട്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വച്ചു പോകും. 3.5 കോടി. അതെ മൂന്നര കോടി രൂപയ്ക്കാണ് ഈ ചെമ്മരിയാടിനെ ലേലം ചെയ്തത്. സ്‌കോട്‌ലന്റിൽ നടന്ന ലേലത്തിലാണ് ചെമ്മരിയാടിന് ഇത്രയും വില ലഭിച്ചത്.

 

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ആടുകളിൽ ഒന്നാണിത്.  ഡബിൾ ഡൈമണ്ട് എന്ന വിഭാഗത്തിൽ പെട്ട ആടാണിത്. സ്‌കോട്‌ലണ്ടിലെ ലാനാർക്കിലെ സ്‌കോട്ടിഷ് നാഷണൽ ടെക്‌സലിലാണ്‌സെയിലിലാണ്  ഈ വമ്പിച്ച തുക ലഭിച്ചത്. എഴുപത് ലക്ഷത്തിലാണ് ലേലം ആരംഭിച്ചത്. അത് പിന്നീട് 3.5 കോടിയിൽ എത്തുകയായിരുന്നു. ആടുകൾക്ക് ലോക റെക്കോർഡ് വില ഉറപ്പിച്ച് മൂന്ന് പേരുടെ പങ്കാളിത്തത്തോടെയാണ് ലേലം ഉറപ്പിച്ചത്.

 

ബീജസങ്കലനത്തിനു ഉപയോഗിക്കുന്ന ആട്ടിൻ കുട്ടിയാണ് ചാർലി ബോർഡൻ വിറ്റാ ഇരട്ട ഡയമണ്ട് എന്ന ഇനം ഈ ആടുകൾ. മറ്റ് ആടുകളിൽ നിന്നും വ്യത്യസ്ഥമായി ധാരാളം പേർ ഇരട്ട ഡയമണ്ട് ആടുകളെ വാങ്ങാനായി ശ്രമിച്ചിരുന്നു. ഈ ആടുകളെ വിശദമായി പരിശോധിച്ചാൽ ആരും ഒന്ന് അമ്പരക്കും. അതിന്റെ കാലുകൾക്കും, തല, മുടിയുടെ നിറം കണ്ണുകൾക്കു ചുറ്റുമുള്ള നിറം എന്നിവ വളരെയധികം വ്യത്യാസമുള്ളതാണ്. കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്ന തരത്തിലുള്ള ആടുകളാണ് ഇവ.