ശോഭന നിരാശയിലാണ്, ഇതൊക്കെ എനിക്കിനി പാകമാകുമോ?

Updated: Saturday, December 5, 2020, 12:10 [IST]

നൃത്തത്തെ ഇത്രമാത്രം ആരാധിക്കുന്ന നടിയെ വിരളമായിട്ടേ കാണൂ. ശോഭന എന്ന നടിയെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ഡാന്‍സ് വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ്. അഭിനയം പോലെ അത്രയും ഗ്രേസായി നൃത്തത്തെ കൊണ്ടുപോകുന്ന താരമാണ് ശോഭന. പഴയകാല ചിത്രം നോക്കുകയാണെങ്കില്‍ ശോഭന ഇല്ലാത്ത മലയാള സിനിമയില്ലെന്ന് തന്നെ പറയാം.

ഇപ്പോഴും ശോഭനയുടെ കുറവ് നികത്താന്‍ ആയിട്ടില്ല. ശോഭന ഇപ്പോള്‍ നിരാശയിലാണ്. മറ്റൊന്നുമല്ല, പഴയ കുറേ സാരിയും നിലത്തിട്ട് ഇരിക്കുന്ന ഫോട്ടോയാണ് ശോഭന പങ്കുവെച്ചത്. എല്ലാം പട്ടുസാരികളാണ്. ഇതൊക്കെ എനിക്കെനി പാകമാകുമോ എന്നാണ് ശോഭന ചോദിക്കുന്നത്. ഇതൊക്കെ ഇനി എന്നുടുക്കാന്‍ പറ്റുമെന്നാണ് ചിന്തിക്കുന്നത്. 

സാരികളില്‍ മാത്രമാണ് ഇപ്പോള്‍ ശോഭന പ്രത്യക്ഷപ്പെടാറുള്ളത്. സാരിയാണ് ശോഭനയ്ക്ക് കൂടുതല്‍ ഇണങ്ങുന്നതും. ഇടയ്ക്കിടെ ഡാന്‍സ് ക്ലാസില്‍ നിന്നുള്ള വീഡിയോയും ശോഭന പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴും ഡാന്‍സ് ഡ്രസ്സിലാണ് ശോഭന ഉള്ളത്.