അവര്‍ തന്റെ അടിവസ്ത്രം ചൂണ്ടിക്കാണിച്ച് അശ്ലീല കമന്റുകള്‍ വിളിച്ചുപറഞ്ഞു, ദുരനുഭവം തുറന്നുപറഞ്ഞ് ഗായിക

Updated: Saturday, November 28, 2020, 14:18 [IST]

തന്റെ കോളേജ് പഠനക്കാലത്ത് ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ഗായിക സോന മോഹപത്ര. സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തനിക്ക് നേരിട്ട അനുഭവമാണ് സോന മോഹപത്ര തുറന്നുപറഞ്ഞത്. വസ്ത്രധാരണത്തിന്റെ പേരിലാണ് തനിക്ക് മോശം കമന്റുകള്‍ ഉണ്ടായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്റെ അടിവസ്ത്രം ചൂണ്ടിക്കാണിച്ച് അശ്ലീല കമന്റുകള്‍ വിളിച്ചു പറഞ്ഞു.

എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന സമയത്താണ് സോന മോഹപത്രയ്ക്ക് സഹപാഠികളില്‍ നിന്ന് മോശം അനുഭവമുണ്ടായത്. അയവുള്ള കുര്‍ത്തിയും സല്‍വാറും ധരിച്ചാണ് ഞാന്‍ കോളജില്‍ പോയിരുന്നത്. ഒരു ദിവസം ലാബിലേയ്ക്കു നടന്നു പോകുന്നതിനിടയില്‍ അവിടെ നിന്നിരുന്ന ഏതാനും സീനിയര്‍ വിദ്യാര്‍ഥികള്‍ ചൂളമടിച്ചും എന്റെ അടിവസ്ത്രത്തെക്കുറിച്ചു വളരെ മോശമായി ഉറക്കെ വിളിച്ചു പറഞ്ഞും പരിഹസിച്ചു. അക്കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥി എന്റെയടുത്തു വന്നു ചോദിച്ചു, എന്താണ് മാറിടം പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ ഷോള്‍ ധരിക്കാത്തതെന്ന്. എന്നോടുള്ള കരുതലിന്റെ ഭാഗമായാണ് അദ്ദേഹം അന്ന് അത് ചോദിച്ചത്.

പപലപ്പോഴും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്ത് എത്തുന്നയാളാണ് സോന. സോഷ്യല്‍ മീഡിയകളിലൂടെ ഐ നെവര്‍ ആസ്‌ക് ഫോര്‍ ഇറ്റ് കാംപെയിന്റെ ഭാഗമായിട്ട് ആയിരുന്നു ഗായികയുടെ പ്രതികരണം. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന ഇരകളെ കുറ്റപ്പെടുന്നതിനെതിരെയാണ് ബ്ലാങ്ക് നോയ്സണ്‍ ക്യാംപെയിന് തുടക്കമിട്ടത്. ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിട്ടുള്ളവര്‍ തുറന്നു പറയണമെന്നും സോന ആവശ്യപ്പെട്ടിരുന്നു.

പബ്ലിസിറ്റിക്കുവേണ്ടായാണ് ഇത്തരത്തില്‍ തുറന്നു പറച്ചില്‍ താരം നടത്തുന്നതെന്നാണ് വിമര്‍ശകരുടെ കമന്റ്. അത്ര ബുദ്ധിമുട്ടുണ്ടെങ്കില്‍ ക്ലീവേജ് കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെക്കുന്നത് എന്തിനാണ് എന്നായിരുന്നു ഒരാളുടെ ചോദ്യം.