ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച് അനിയന് സുഖമല്ലേ സിത്താരെ എന്ന് ആളുകൾ ചോദിക്കുക... അച്ഛന്റെ ചിത്രം പങ്ക് വച്ച് ഗായിക സിത്താര!!!

Updated: Friday, September 11, 2020, 11:36 [IST]

മലയാള സിനിമാ ഗാന പ്രേമികൾക്ക് വളരെ പ്രിയപ്പെട്ട ശബ്ദമാണ് സിത്താരയുടേത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് സിത്താര മലയാള സിനിമാ ഗാനലോകത്തിലേയ്ക്ക് കടന്ന് വന്നത്. അടിപൊളിപ്പാട്ടുകളും മെലഡിയും എല്ലാം തനിക്ക് വഴങ്ങുമെന്ന് സിത്താര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്ത് കൊണ്ടാണ് ഓരോ ശബ്ദമെന്ന് ചോദ്യം നിരവധി തവണ താൻ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് സിത്താര മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഡോക്ടറായ എം. സജീഷിനെയാണ് സിത്താര വിവാഹം ചെയ്തത്. സിത്താരയും അവരുടെ കുടുംബാഗങ്ങളും പ്രേക്ഷകർക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ അച്ഛന്റെ ചിത്രം പ്രേക്ഷകർക്കായി പങ്ക് വച്ചിരിക്കുകയാണ് താരം. ഒപ്പം അച്ഛന് പിറന്നാൾ ആശംസകളും താരം അർപ്പിച്ചിട്ടുണ്ട്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ  അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ... ഏറ്റവും കൂടിയാൽ ഏട്ടൻ, അതികൂടുതൽ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ചോദിക്കുക !!! 

അച്ഛനോടൊക്കെ അഷൂയ തോന്നുവോ !?? ശേ !!! എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാൾ ആശംസകൾ !! കെട്ടിപ്പിടിച്ച് ഉമ്മ !!!!!! NB:കാർത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാൾ !! ഞങ്ങൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ് 🤭😁!!! ❤️ സിത്താരയുടെ കുറിപ്പ് ഇപ്പോൾ സൈബർ ലോകത്ത് വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേർ കൃഷ്ണ കുമാറിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sithara Krishnakumar (@sitharakrishnakumar) on