സണ്ണി ലിയോണിനെ കടത്തി വെട്ടിയത് റിയ ചക്രബര്‍ത്തി, സോഷ്യല്‍മീഡിയയില്‍ ട്രന്റിങായ സുന്ദരിമാര്‍

Updated: Wednesday, December 2, 2020, 16:35 [IST]

ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ താരം സുശാന്ത് രജ്പുതിന്റെ കാമുകി റിയ ചക്രബര്‍ത്തിയെയാണ്. സണ്ണി ലിയോണിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് റിയ. സുശാന്തിന്റെ മരണവും അതിനുപിന്നാലെ ഉണ്ടായ കേസുമാണ് കാരണം. 

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യയിലെ വനിത താരമായിരിക്കുകയാണ് റിയ. യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തെരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റിലാണ് റിയ ആദ്യ സ്ഥാനത്തെത്തിയത്. മുന്‍ പോണ്‍ താരം സണ്ണി ലിയോണിയെ പിന്നിലാക്കിയാണ് റിയ ആദ്യസ്ഥാനത്തെത്തിയത്.  

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കങ്കണ റണാവത്താണ് രണ്ടാം സ്ഥാനത്ത്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബോളിവുഡിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദീപികയെ അന്വേഷണസംഘം ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സാറാ അലി ഖാന്‍ പത്താം സ്ഥാനത്താണ്. 

ആദ്യ സ്ഥാനത്തുണ്ടായിരുന്ന സണ്ണി ലിയോണ്‍ ഈ വര്‍ഷം നാലാം സ്ഥാനത്താണ്. പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തെത്തി. ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഒമ്പതാം സ്ഥാനത്തുമെത്തി.