അനശ്വരയ്ക്ക് കൂട്ടായി മറ്റ് നായികമാർ: ഇന്ന് കാലുകളുടെ ദിനം.!!!
Updated: Wednesday, September 16, 2020, 10:42 [IST]

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാരമാണ് അനശ്വര രാജൻ. തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരിൽ നിരവധി സൈബർ വിമർശനങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ടു വന്നതാണ് സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചത്.

എന്നാൽ ഇപ്പോൾ താരത്തിന് പിൻതുണയുമായി വന്നിരിക്കുകയാണ് മറ്റ് പ്രമുഖ നായികമാർ. അഹാന കൃഷ്ൺ, റിമ കല്ലിങ്കൽ, അനാർക്കലി മരക്കാർ, കനി കുസൃതി എന്നിവരാണ് അനശ്വരയ്ക്ക് പിൻതുണയുമായി എത്തിയത്. സ്വിം സ്യൂട്ടണിഞ്ഞുള്ള തന്റെ ഫോട്ടായാണ് റിമ പോസ്റ്റ് ചെയ്തത്. കാൽ മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് അഹാനയും, അനാർക്കിലുയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കാലുകൾ കാണിച്ചു കൊണ്ട് യോഗ ചെയ്യുന്ന വീഡിയോ ആണ് കനി പങ്ക് വച്ചത്. ഇന്ന് കാലുകളുടെ ദിനം എന്നാണ് റിമ പോസ്റ്റ് ചെയ്തത്. ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങൾ നോക്കേണ്ട കാര്യമില്ല. നിങ്ങൾ സ്വന്തം കാര്യം മാത്രം നോക്കുക. സാരി, ഷോർട്ട് സ്വിംസ്യൂട്ട് എന്നിവ ധരിക്കും. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ലെന്നാണ് അഹാന തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.
അനശ്വര പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. വീണ്ടും അതേ വസ്ത്രം ധരിച്ചു കൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കേണ്ട. എന്റെ പ്രവർത്തികൾ നിങഅങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെ കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ. എന്ന മറുപടിയോടെയാണ് അനശ്വര ആ ചിത്രം പോസ്റ്റ് ചെയ്തത്.