അനക്കോണ്ടയെകുറിച്ച് പഠിക്കാൻ പോയവർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. [വീഡിയോ]!!!

Updated: Monday, September 14, 2020, 10:05 [IST]

ലോക സിനിമയിൽ അനാക്കോണ്ട സീരിസ് ആരും മറക്കാൻ സാധ്യതയില്ല. ഈ ചിത്രങ്ങൾ കണ്ട് ഉറക്കം പോയവരാണ് നിങ്ങളിൽ പലരും. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനക്കോണ്ട. യൂനെക്റ്റസ് മൂരിനസ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. അനക്കോണ്ടകൾക്ക് പൊതുവേ പച്ചകലർന്ന തവിട്ട് നിറമാണുള്ളത്. വശങ്ങളിൽ വെളുത്ത പുള്ളികളും കാണാൻ സാധിക്കും. കറുപ്പ് നിറത്തോട് കൂടിയ പരന്ന തലയാണ് ഇവയ്ക്കുള്ളത്. ഇതിനെ കുറിച്ച് പല കഥകളും ഉണ്ടെങ്കിലും പത്ത് മീറ്ററിൽ അധികം നീളം ഉള്ള ഒന്ന് ഉണ്ടായിട്ടില്ല.

 

ബ്രസീൽ,ഗയാന എന്നീ രാജ്യങ്ങളിലെ വനത്തിലും ചതുപ്പിലുമാണ് ഇവയെ കണ്ടു വരാറുള്ളത് കൂടുൽ സമയം വെള്ളത്തിനടിയിൽ കഴിയാനാണ് ഇവയ്ക്കിഷ്ടം. ഇരയുടെ വരവും കാത്ത് വെള്ളത്തിൽ തല മാത്രം ഉയർത്തി പിടിച്ച് ഇവ കഴിയാറുണ്ട്. പെരുമ്പാമ്പിന്റെ ശൈലിയിലാണ് ഇവ ഇര പിടിക്കാറുള്ളത്.  മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുങ്ങൾക്ക് ഏതാണ്ട് ഒരു മീറ്ററോളം നീളം ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റ തവണ 70തിലധികം കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാവും. ഇന്ത്യയിൽ ആദ്യമായി അനക്കോണ്ടയെ എത്തിച്ചത് മൈസൂരു മൃഗശാലയിലാണ്.

 

കേരളത്തിൽ തിരുവനന്തപുരം മൃഗശാലയിലും കക്ഷി ഉണ്ട്. സാധാരണ പാമ്പുകള പോലെ ഇവയ്ക്ക് വിഷമില്ല. എന്നാൽ ഇവയുടെ പല്ലുകൾ മൂലമുണ്ടാകുന്ന ക്ഷതം വേദതാജനകമാണ്. ഇവയുടെ വാസസ്ഥലത്തേയ്ക്ക് എത്തിപ്പെടാൻ മനുഷ്യന് സാധ്യമല്ല. അതിനാൽ അവയുടെ എണ്ണം എത്രയെന്ന് കണക്കാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മാർക്ക് ഗോട്ടിലെബ് എന്ന വ്യക്തിയും സംഘവും ബ്രസീലിലെ കാടുകളിൽ അനക്കോണ്ടകളെ കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ആ യാത്രയെ കുറിച്ചുള്ള വീഡിയോ ആണിത്.