“കൂടുതൽ മെലിഞ്ഞ് സുന്ദരിയായി വാനമ്പാടിയിലെ സുചിത്ര നായർ. രഹസ്യം വെളിപ്പെടുത്തി താരം. അന്തം വിട്ട് ആരാധകർ. ; ഫോട്ടോസ് കാണാം

Updated: Wednesday, October 21, 2020, 22:31 [IST]

മലയാളം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സുചിത്ര നായർ. വളരെ പ്രേക്ഷക പ്രീതി നേടിയ വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം ശ്രദ്ധ നേടിയത്. ഒരുപാട് പ്രേക്ഷകരുമായി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമായ താരം ടെലിവിഷൻ പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ട്.

കൂടുതൽ മെലിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന സുചിത്രയുടെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാവുന്നത്. സുചിത്രയുടെ പുതിയ മേക്കോവർ ലൂക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. എന്നാൽ രണ്ട് മാസം മുമ്പ് മെലിയാനുള്ള കാരണത്തെ കുറിച്ച് സുചിത്ര സൂചിപ്പിച്ചിരുന്നു. താരം അന്ന് പറഞ്ഞ വാക്കുകൾ; മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. പത്ത് കിലോ കുറയ്ക്കണം. ഇതിനോടകം നാല് കിലോ കുറച്ചു. വാമ്പാടിയില്‍ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു.

 

ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടി പ്രായം അതില്‍ തോന്നിക്കുന്നുണ്ട്. നേരിട്ട് കാണുമ്പോള്‍ ഉള്ളതിനെക്കാള്‍ വണ്ണം ഫ്രെയിമില്‍ തോന്നിക്കും. ഡാന്‍സിന് വേണ്ടിയാണ് ഇപ്പോള്‍ മെലിയാന്‍ തീരുമാനിച്ചത്. വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി. ഞാന്‍ തന്നെ ഒരു ഫുഡ് കണ്‍ട്രോള്‍ സ്‌റ്റൈല്‍ കണ്ടെത്തുകയായിരുന്നു.

 

ഉച്ചക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും.രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. കുറച്ച് മെലിഞ്ഞ ശേഷം വര്‍ക്കൗട്ട് ചെയ്യാം എന്ന് കരുതുന്നു. ഏകദേശം ഒരു മാസമായി. ഒപ്പം പതിനാല് ദിവസത്തെ വ്രതവും തുടങ്ങി. അതിനാല്‍ നോണ്‍ വെജ് പൂര്‍ണമായും ഉപേക്ഷിച്ചു. രണ്ടും കൂടിയായപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടുന്നുണ്ട്. താരം പറഞ്ഞു.

 

 
 
 
 
 
 
 
 
 
 
 
 
 

Thanks to Vedhika Fashion for this superb dress🤩😘🙏

A post shared by 𝙎𝙪𝙘𝙝𝙞𝙩𝙝𝙧𝙖 𝙉𝙖𝙞𝙧 (@suchithra_chanthu) on