സണ്ണി ലിയോണിനൊപ്പം മലയാള നടന്‍ നിഷാന്ത് സാഗര്‍, പൈറ്റേറ്റ്‌സ് ബ്ലഡിന്റെ ഫോട്ടോകള്‍ പുറത്ത്

Updated: Monday, November 30, 2020, 11:04 [IST]

പോണ്‍ താരം സണ്ണി ലിയോണിനൊപ്പം മലയാള നടന്‍ നിഷാന്ത് സാഗര്‍ അഭിനയിച്ച ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോകള്‍ പുറത്തുവന്നതും ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഫാന്റം, തിളക്കം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് നിഷാന്ത് സാഗര്‍.

മാര്‍ക് റാറ്ററിംഗ് എന്ന അമേരിക്കന്‍ സംവിധായകനാണ് ചിത്രം ഒരുക്കിയത്. 2006-2007 കാലഘട്ടത്തില്‍ ചിത്രീകരിച്ച ചിത്രമാണിത്. കേരളത്തിലും ഷൂട്ടിങ് നടന്നിരുന്നു. പട്ടണം റഷീദ് ഉള്‍പ്പെടെ ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.

 

പോണ്‍ രംഗത്ത് അറിയപ്പെടുന്ന താരമാകുന്നതിനുമുന്‍പാണ് സണ്ണി ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് വിവരം. എന്നാല്‍ ചിത്രം ഇതുവരെ തിയേറ്ററില്‍ എത്തിയില്ല. പല പ്രശ്‌നങ്ങളും സിനിമയുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ ഡിവിഡിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.