പറഞ്ഞവാക്കിന് വലിയ വില നൽകുന്ന വ്യക്തിയാണ് മമ്മൂക്ക, അദ്ദേഹത്തിനു മുമ്പും ശേഷവും ഒരു മെഗാസ്റ്റാർ ഉണ്ടായതായി എനിക്കറിയില്ല... മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് കൃഷ്ണ!!!

Updated: Tuesday, September 8, 2020, 13:38 [IST]

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയനായ കാരമാണ് സുരേഷ് കൃഷ്ണ. വില്ലൻ കഥാപാത്രങ്ങളിലൂടെ വന്ന് അദ്ദേഹം താൻ അടുത്തിടെ അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. നടൻ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  പണ്ട് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞവാക്കിന് വളരെയധികം വില നൽകുന്ന ആളാണ് മമ്മൂക്ക എന്ന്. പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം സുരേഷ് കൃഷ്ണ ചെയ്തിരുന്നു. ഷൂട്ടിങ്ങിനിടെ അദ്ദേഹം പുതുതായി ബുക്ക് ചെയ്ത ബി. എം. ഡബ്ല്യു കാർ കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്ക് മൂലം അദ്ദേഹത്തിന് ആ കാർ കാണാൻ സാധിച്ചിരുന്നില്ല. ഷൂട്ടിങ്ങ് ബ്രേക്ക് ലഭിച്ചപ്പോൾ തങ്ങൾ രണ്ടുപേരും കോഴിക്കോട് നിന്ന് കൊച്ചിയിലേയ്ക്ക് വിമാനത്തിൽ പോയതും പുതിയ കാർ ഓടിക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം താൻ നേരിൽ കണ്ടതാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

 പുതിയ കാറിൽ ഒരുമിച്ചു പോകാമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. തന്റെ കാർ എയർപ്പോർട്ടിലെ പാർക്കിങ് ഏരിയയിൽ ഉണ്ടെന്നും അതിനാൽ  മമ്മൂക്കയോടൊപ്പം യാത്ര ചെയ്യാൻ കഴിയില്ലെന്ന വിഷമവും അദ്ദേഹത്തോട് താൻ പങ്കു വച്ചുവെന്നും, എന്നാൽ തന്റെ കാർ മമ്മൂക്കയുടെ ഡ്രൈവർ കൊണ്ടുവരുമെന്നും തന്നെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ ക്ഷണിച്ചുവെന്നും അദ്ദേഹം ഓർത്തു. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം തന്റെ ലഗ്ഗേജുകൾ എത്തുന്നത് വരെ അദ്ദേഹവും കാത്തു നിന്നു എന്നും അത് കണ്ടപ്പോൾ തനിക്ക് വിഷമം തോന്നി എന്നും സുരേഷ് കൃഷ്ണ തന്റെ അഭിമുഖത്തിൽ പറഞ്ഞു.
അദ്ദേഹത്തെ പോലെയുള്ള ഒരു സൂപ്പർ താരത്തിന് തന്നെ പോലെ ഒരാളെ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ പറഞ്ഞ വാക്കിന് വളരെയധികം വില കൽപ്പിക്കുന്ന ആളാണ് അദ്ദേഹമെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. അദ്ദേഹത്തിനു മുൻപ് ഒു മെഗാസ്റ്റാർ ഉണ്ടായതായി എനിക്കറയില്ല. ഇനി ഉണ്ടാവുമോ എന്നും തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് വരെ മദ്രാസ് കേരള സമാജം സ്‌കൂളിലായിരുന്നു താൻ പഠിച്ചത്. ഒരിക്കൽ സ്‌കൂളിലെ ഓണാഘോഷ പരിപാടിയ്ക്ക് മമ്മൂക്കയാണ് മുഖ്യാതിഥിയായി എത്തിയത്. അദ്ദേഹത്തോടൊപ്പം ഭാരതിരാജയും അതിഥിയായി ഉണ്ടായിരുന്നു. മമ്മൂക്കയുടെ പ്രശംഗത്തിൽ അദ്ദേഹം ആദ്യം പറഞ്ഞ വാക്കിനു തന്നെ ഞങ്ങൾ കയ്യടിക്കാൻ തുടങ്ങി. ആ കൈയടി ഇന്നു ഓരോ തവണ മമ്മൂക്കയെകാണഉമ്പോൾ തന്റെ ഹൃദയത്തിൽ മുഴങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ ഒരു പ്രധാന വേഷം ചെയ്തിരുന്നു. മുഖ്യമന്ത്രി വേഷത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന വൺ എന്ന ചിത്രത്തിലും നെഗറ്റീവ് ടച്ചുള്ള എം.എൽ.എ ആയി ആണ് സുരേഷ് കൃഷ്ണ എത്തുന്നത്. ആ സിനിമയുടെ സെറ്റിൽ വച്ച് താൻ അദ്ദേഹത്തോട് പറഞ്ഞു ഗാനഗന്ധവർവനിൽ ഒന്ന് നന്നായി വന്നതേയുള്ളൂ അപ്പോഴേയ്ക്കും വീണ്ടും വില്ലനായി എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു. അത് സാരമില്ലെന്നു നമ്മളെക്കൊണ്ട് അതിനും ഇതിനും പറ്റും എന്ന രീതിയിൽ പോകുന്നതല്ലേ നല്ലത് എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.