ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മഹാറാണി; ലക്ഷമി വിലാസ് കൊട്ടാരത്തിന്റെ ഉടമ: അറിയാം കൊട്ടാരത്തിന്റേയും മഹാറാണിയുടേയും വിശേഷങ്ങൾ.!!

Updated: Thursday, August 27, 2020, 15:15 [IST]

പ്രശസ്ഥമായ ബക്കിംഹാം പാലസിനെക്കാൾ നാലിരട്ടി വലുപ്പം, 176 മുറികൾ എന്നാൽ ഈ കൊട്ടരത്തിലെ താമസക്കാർ ആകെ രണ്ട് പേർമാത്രം. ഗുജറാത്തിൽ വഡോദരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലക്ഷ്മി വിലായ് കൊട്ടാരമാണ് വലിപ്പം കൊണ്ടും നിലവിലെ അവകാശികളുടെ പേരിലും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

നിരവധി ചരിത്രസ്മാരകങ്ങൾ സ്വന്തമായുള്ള ഇന്ത്യയിൽ ലക്ഷമി വിലാസ് കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എന്നതാണ് പ്രത്യേകത. 1878 ൽ മഹാരാജാവ് സയാജിറാവു ഗായ്ക്‌വാദാണ് കൊട്ടാരം നിർമ്മാണം ആരംഭിച്ചത്. 12 വർഷം കൊണ്ടാണ് കൊട്ടാരത്തിന്റെ പണികൾ പൂർത്തിയായത്.

പൂർണ്ണമായും ഇന്തോ-ഗോഥിക് ശൈലിലയിലാണ് കൊട്ടാരം പണിതുയർത്തിയിട്ടുള്ളത്. എന്നാൽ കൊട്ടാരത്തിന് അധികനാൾ ആയുസ്സില്ലെന്ന അനുമാനത്തിൽ ഇതിന്റെ ആർകിടെക്ട് ആയിരുന്ന മേജർ ചാൾസ് മന്റ് ആത്മഹത്യചെയ്യുകയായിരുന്നു. പക്ഷേ 140 വർഷത്തിലേറെയായി ഈ കൊട്ടാരം ഇപ്പോൾ നിലനിൽക്കുന്നു.

വലിപ്പം കൊണ്ടും നിർമിതി കൊണ്ടും കാഴ്ച്ചക്കാർക്ക് അദ്ഭുതങ്ങൾ സമ്മാനിച്ച് കൊട്ടാരമാണ് ലക്ഷ്മി വിലാസ് കൊട്ടാരം. കൊട്ടാരം നിർമ്മിക്കുന്നതിനായുള്ള ചെങ്കല്ല് ആഗ്രയിൽ നിന്നും, മാർബിൾ രാജസ്ഥാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും ഒപ്പം പ്രത്യേകതരം ബ്ലൂ ട്രാപ് കല്ലുകൾ പൂണയിൽ നിന്നുമാണ് എത്തിച്ചിട്ടുള്ളത്. 300 അടി ഉയരത്തിൽ ഒരു ക്ലോക്ക് ടവറും കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. കൊട്ടാരത്തിനോട് ചേർന്ന് ഒരു മ്യൂസിയവും ഇവിടെ സ്ഥതി ചെയ്യുന്നുണ്ട്. മഹാരാജാ ഫത്തേസിങ് മ്യൂസിയം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ഇപ്പോൾ കൊട്ടാരത്തിനെ ഏറ്റവുമധികം പ്രശസ്ഥമാക്കി കൊണ്ടിരിക്കുന്നത് ഇവിടുത്ത് മഹാറാണി രാധികയാണ്. ഇന്ത്യയിലെ മോഡേൺ മഹാറാണി എന്ന പേരിലാണ് ഇപ്പോൾ ഇവർ അറിയപ്പെടുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ബിരുദാതന്തര ബിരുദമുള്ള മഹാറാണി ഫാഷൻ മേഖലയിലും തിളങ്ങി നിൽക്കുന്നു. 2012 മുതൽ മഹാരാജ സിമർജിത് സിംഗ് ഗായ്ക്‌വാദിനാണ് കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. വഡോജരയുടെ അനൗദ്യോഗികമായ മഹാരാജ പദവിയും ഇദ്ദേഹത്തിനുണ്ട്.

പുരാതനമായ മറാത്തി ഹിന്ദു രാജവംശമായ ഗായ്ക്‌വാദ് വംശജനാണ് അദ്ദേഹം. മുൻ ക്രിക്കറ്റ് താരമായിരുന്ന അദ്ദേഹമിപ്പോൾ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററാണ്. മോത്തി ഭാഗ് സ്‌റ്റേഡിയത്തിൽ സ്വന്തമായി ഒരു ക്രിക്കറ്റ് അക്കാദമിയും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. ക്രിക്കറ്റ് പോലെ തന്നെ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഗോൾഫ് കളിയും. കൊട്ടാരത്തിൽ തന്നെ ഒരു ഗോൾഫ് കളി കേന്ദ്രവും ക്ലബ്ബ് ഹൗസും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. എന്തായാലും സന്ദർശകരുടെ ഏറഅറവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ലക്ഷമിവിലാസ് കൊട്ടാരം.