തലശ്ശേരി ബീച്ചിന്റെ പശ്ചാത്തലത്തിൽ പ്രണയാർദ്ര നിമിഷങ്ങളുമായി ഒരു കിടിലൻ കപ്പിൾ ഫോട്ടോഷൂട്ട്.!!

Updated: Tuesday, October 20, 2020, 12:27 [IST]

സേവ് ദ ഡേറ്റ്, പ്രി വെഡ്ഡിങ്  ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വിവാഹ ഫോട്ടോഷൂട്ടുകളിൽ എത്രത്തോളം പുതുമയും വ്യത്യസ്തതയും വരുത്താം എന്നാണ് ന്യൂജെൻ വധൂവരന്മാർ ചിന്തിക്കുന്നത്. കൈയടികളും വിമര്‍ശനങ്ങളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തലശ്ശേരി ബീച്ചിൽ വെച്ച് എടുത്ത ഫോട്ടോഷൂട്ട്‌ ആണ്. പിക്സൽ 9 വിശ്വൽ മീഡിയ തയ്യാറാക്കിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തലശ്ശേരി ധർമ്മടം ബീച്ചിലാണ് മനോഹരമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.