ആര്‍ക്കും ഒരു ചെറിയ പനി പോലും വരരുതേ എന്നാണ് പ്രാര്‍ഥന; ചൂട് നോക്കി ജോര്‍ജുകുട്ടി

Updated: Tuesday, October 20, 2020, 12:36 [IST]

ആറുമാസക്കാലത്തെ അപ്രതീക്ഷിത അവധിയ്ക്ക് ശേഷം സിനിമാ ലോകം സജീവമായിക്കഴിഞ്ഞു. തൊടുപുഴയില്‍ ദൃശ്യം 2 വിന്റെ ചിത്രീകരണ തിരക്കിലാണ് നടന്‍ മോഹന്‍ലാല്‍. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുങ്ങുന്ന ദൃശ്യത്തിന്റെ രണ്ടാംഭാഗം കര്‍ശനമായ കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചാണ് ചിത്രീകരിക്കുന്നത്

കോവിഡ് മാനദണ്ഡം പാലിച്ചാണ് താരങ്ങളുടെ മേക്കപ്പ് പോലും. പിപിഇ കിറ്റ് ധരിച്ച മേക്കപ്പ്മാന്റെ ചിത്രം പുറത്ത് വന്നിരുന്നു. 'സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് ഷൂട്ടിങ് മുന്നോട്ടുപോകുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഷൂട്ട്. അതിന്റെ ടെന്‍ഷന്‍ ഉണ്ട്. ആര്‍ക്കും ഒരു ചെറിയ പനി പോലും വരരുതേ എന്നാണ് പ്രാര്‍ഥന.'-മോഹന്‍ലാല്‍ പറഞ്ഞു