ലോകത്തിലെ ചില വിചിത്രമായ സൗന്ദര്യ സങ്കല്പങ്ങൾ കാണാം ; വീഡിയോ

Updated: Thursday, October 29, 2020, 11:14 [IST]

സൗന്ദര്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ളത് സ്ത്രീകൾക്കാണ് എന്നത് പൊതുവെയുള്ള ഒരു സംസാരമാണല്ലേ. ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ സ്ത്രീകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ പുരുഷന്മാരുമുണ്ട്. ആദ്യ കാലത്തൊക്കെ സ്ത്രീകളായിരുന്നു ബ്യുട്ടിപാർലറിലും മറ്റും സ്ഥിരമായി കയറിയിറങ്ങിയിരുന്നത്. 

എന്നാൽ ഇന്ന് സ്ഥിരമായി ബ്യുട്ടിപാർലറുകളിൽ പോകുന്ന ആൺകുട്ടികൾ ചുരുക്കമല്ല. കാലവും മാറി കോലവും മാറി എന്ന് തന്നെ പറയാം. പലർക്കും അവരവരുടെ വസ്ത്ര ധാരണയെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും അവരുടേതായ കാഴ്ച്ചപ്പാടുകളുണ്ട്. അതിൽ മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന കാര്യത്തിൽ ഇന്നത്തെ തലമുറ വേവലാതിപ്പെടാറില്ല. അത് കൊണ്ട് തന്നെ അവർക്കിഷ്ട്ടപ്പെട്ട രീതിയിൽ നടക്കുന്നു. നമ്മളൊക്കെ ഇത് വരെ കണ്ടത് ഏകദേശം ഒരുപോലെ തോന്നിക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങളെ കുറിച്ചാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ലോകത്തിലെ ചില സൗന്തര്യ സങ്കൽപ്പങ്ങളെ കുറിച്ചറിയാം. 

നമ്മുടെ നാട്ടിലൊക്കെ സൗന്തര്യം എന്ന് പറയുന്നത് മുടി, കണ്ണുകൾ, തൊലിനിറം, ശരീര വടിവ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. എന്നാൽ വളരെ വിചത്രവും അതിശയകരവുമായ ഒരു സൗന്തര്യ സങ്കൽപ്പത്തെ കുറിച്ചറിയാൻ. സക്റ ഖാനു താജ് സുൽത്താന. നമ്മുക്കൊക്കെ സൗന്ദര്യ സങ്കല്പങ്ങളുണ്ട്. എന്നാൽ സ്ത്രീകൾ ആണെങ്കിൽ അതിൽ മീശയെ കുറിച്ച് പറയേണ്ട കാര്യമില്ല. സ്ത്രീകൾക്ക് മീശ വരിക എന്ന് പറഞ്ഞാൽ അതവരുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു ഘടകമാണ്.  

താജ് സുൽത്താന പേർഷ്യയിലെ ഒരു രാജകുമാരി ആയിരുന്നു. നമ്മൾ കഥകളിലും സിനിമകളിലുമെല്ലാം കണ്ട രാജകുമാരിമാർ നല്ല വെളുത്തു മെലിഞ്ഞ സുന്ദരിമാർ ആയിരിക്കും. എന്നാൽ താജ് സുൽത്താനയുടെ കാര്യത്തിൽ അങ്ങനൊരു ധാരണ നിങ്ങൾക്ക് വേണ്ട. ഈ രാജകുമാരിക്ക് മീശയും താടിയും ഉണ്ടായിരുന്നു. 

 785 കാലഘട്ടത്തിൽ ഭരണാധികാരിയായിരുന്ന നാസർ അൽഡിന്റെ മകളായിരുന്നു താജ് സുൽത്താന. പേർഷ്യ കണ്ട എക്കാലത്തെയും ശക്തനായ ഭരണാധികാരി എന്ന് പേരുകേട്ട നാസർ അൽഡിന്റെ ഒരു ലക്‌ഷ്യം എന്ന് പറയുന്നത് തന്റെ മകളെ സൗന്ദര്യത്തിന്റെ പ്രതീകമാക്കണം എന്നായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം അത് വരെയുള്ള സൗന്തര്യ സങ്കൽപ്പങ്ങളെയൊക്കെ ആകെ മാറ്റിമറിച്ചു. അങ്ങനെ താജ് സുൽത്താന ആ രാജ്യത്തെ സൗന്ദര്യ റാണിയായി മാറി.  

വിവാഹപ്രായമായപ്പോൾ ത സുൽത്താനക്ക് ഒട്ടനവധി വിവാഹ ആലോചനകളുമായി രാജകുമാരന്മാരും യുവാക്കളും വന്നു. എന്നാൽ പല ആലോചനകളും ഇവർ നിരസിച്ചു. വിവാഹം നിരസിച്ചതിന്റെ പല ആളുകളും ആത്മഹത്യ വരെ ചെയ്തതായി ചരിത്രങ്ങൾ പറയപ്പെടുന്നു. 

ഇത് പോലെ വളരെ അത്ഭുതപ്പെടുത്തുന്ന സൗന്തര്യ സങ്കല്പങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.