ഈ പൂച്ചകണ്ണുള്ള നായികയെ ഓര്‍മ്മയുണ്ടോ? ഇത് നമ്മടെ ചാക്കോച്ചന്റെ നായികയാണോ?
Updated: Friday, November 13, 2020, 12:29 [IST]

ഈ നായികയെ മലയാളികള്‍ക്ക് ഓര്‍മ്മയുണ്ടോ? വര്‍ഷങ്ങള്‍ക്കുശേഷമാണ് തേജാലി ഘനേക്കറുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായി തിളങ്ങിയ താരം സുലേഖ എന്ന പേരിലാണ് മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്. ദിലീപിന്റെ മീനത്തില്‍ താലികെട്ട് എന്ന ചിത്രം മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല.

പ്ലസ്ടു പയ്യനെ കല്യാണം കഴിച്ച സുന്ദരി പെണ്ണ്. മീനത്തില്‍ താലികെട്ട് അക്കാലത്ത് ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ചന്ദമാമയാണ് തേജാലി അഭിനയിച്ച മറ്റൊരു ചിത്രം. മലയാളത്തില്‍ രണ്ട് ചിത്രങ്ങളെ താരം അഭിനയിച്ചുള്ളൂവെങ്കിലും രണ്ട് ഹിറ്റുകളായിരുന്നു.
തേജാലിയുടെ ആദ്യ ചിത്രമായിരുന്നു മീനത്തില്‍ താലികെട്ട്. ഇപ്പോഴുള്ള ഫോട്ടോവില്‍ കാണുന്ന തേജാലിയെ പെട്ടെന്ന് ആര്‍ക്കും മനസ്സിലാകില്ല. വിവാഹശേഷം കുടുംബിനിയായ തേജാലി ഇപ്പോള്‍ തടിച്ച് രൂപമൊക്കെ മാറിയിരിക്കുന്നു. 1999ല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത തേജാലി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവന്നില്ല.
മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിയ്ക്ക് കയറിയതായിരുന്നു ഇടവേളയെടുക്കാന്‍ കാരണമായത്. പിന്നീട് 2004ല്‍ വിവാഹിതയായി. സിംഗപ്പൂരില്‍ താമസമാക്കുകയും ചെയ്തു. തേജാലി തന്റെ മകനൊപ്പമുള്ള ഫോട്ടോയാണ് വൈറലായത്.