നിങ്ങൾ കുഞ്ഞുങ്ങളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ ഇതാ!!!

Updated: Tuesday, September 15, 2020, 17:14 [IST]

കുഞ്ഞുങ്ങൾ ഈശ്വരന്റെ വരദാനമാണെന്ന് കരുതുന്നവരുണ്ട്. നിങ്ങളുടെ കുഞ്ഞ് ആദ്യത്തെ കൺമണിയാണെങ്കിൽ കുഞ്ഞിനെ സംബന്ധിച്ച് നിരവധി സംശയങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടായേക്കാം. നിരവധി പേരോട് നിങ്ങൾ സഹായങ്ങൾ ചോദിക്കാനും സാധ്യതയുണ്ട്. എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ നിങ്ങളുടെ കുഞ്ഞിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്.

 

ചിലപ്പോൾ നിങ്ങൾ അറിയാതേയോ അല്ലെങ്കിൽ നിങ്ങൾക്ക് പറഞ്ഞു തന്നവരുടെ അറിവില്ലായ്മയോ മൂലമാകാം. എന്തായാലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ ജനനസമയത്ത് അമ്മയുടെ ആദ്യത്തെപാലാണ് കുഞ്ഞിന് നൽകേണ്ടത്. എന്നാൽ പലരും ഇത് പിഴിഞ്ഞ് കളയാൻ നിങ്ങളെ നിർദ്ദേശിച്ചേക്കാം. എന്നാൽ ഒരിക്കലും ഇത് ചെയ്യാൻ പാടുള്ളതല്ല. 
കുഞ്ഞുങ്ങൾക്ക് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ.

 

അല്ലാതെ മറ്റ് സാധനങ്ങൾ കുഞ്ഞിന് നാക്കിൽ വച്ച് നൽകരുത്. കുഞ്ഞിനെ കുളിപ്പിക്കാൻ വരുന്നവർ കുഞ്ഞിന് നെഞ്ച് ഉടയ്ക്കുക എന്ന പ്രവർത്തിയുണ്ടാകും ഇത് ഒരിക്കലും ചെയ്യരുത്. ഇത് കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാക്കും. കുഞ്ഞിന് ആറുമാസത്തിനു ശേഷം മാത്രമേ കട്ടിയുള്ള ആഹാരങ്ങൾ നൽകാൻ പാടുള്ളൂ. കുഞ്ഞിനെ അപകടകരമായ രീതിയിൽ എടുക്കരുത്. അത് അവരുടെ ജോയ്ന്റുകൾക്ക് ക്ഷതം വരുത്തിയേക്കാം. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇതെല്ലാം ശ്രദ്ധക്കേണ്ടത് അത്യാവശ്യമാണ്.