ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെയാണ് മോശം”. കളി നായിക ഐശ്വര്യ സുരേഷ് ; ഫോട്ടോസ്

Updated: Tuesday, October 20, 2020, 16:46 [IST]

യുവ താരനിരയെ അണിയിച്ചൊരുക്കി നജീം കോയ സംവിധാനം ചെയ്ത ചിത്രമാണ് കളി. ഈ ഒരു ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഐശ്വര്യ സുരേഷ്. കളി എന്ന ചിത്രം വലിയ വിജയമൊന്നും ആയില്ലെങ്കിലും ചിത്രത്തിന്റെ പ്രമേയം പ്രേക്ഷകർക്ക് ഇഷ്ടപെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരുണ്ട്.

 

താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലീക്കായ ചിത്രം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം വൈറലായത്. എന്നാൽ ആ ചിത്രത്തെ കുറിച്ച് താരം മനസ്സ് തുറക്കുകയാണിപ്പോൾ.

 

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരണമറിയിച്ചത്. ഇത് ലീക്കായൊരു ഫോട്ടോയല്ല. കുറേ നാളുകൾക്ക് മുൻപ് എന്റെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെയാണ് മോശം. താരം സ്റ്റോറിയിൽ കുറിച്ചു.