ചിത്രത്തിന് താഴെ പത്തിരുപത് അശ്ലീല ചിത്രങ്ങൾ; അശ്ലീല ചിത്രം പങ്കുവച്ചവരോട് നടി ജുവൽ മേരി പ്രതികരിച്ചതിങ്ങനെ

Updated: Thursday, October 22, 2020, 08:08 [IST]

മലയാളത്തിലെ അറിയപ്പെടുന്ന നടിയും അവതാരകയുമാണ് ജ്യുവൽ മേരി. തന്റെ ചിത്രത്തിന് താഴെ വന്ന കമന്റുകളാണ് നടി സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്.

അല്പം മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങൾ മെസ്സേജുകൾ .എല്ലാം ഡെലീറ്റ് ചെയ്തത് ബാൻ ചെയ്തിട്ടുണ്ട് ! ഏതായാലും കൊറോണ കാരണം ഒരു ഗുണവും ഇല്ലാത്ത കുറെ എണ്ണത്തിന് ഒരു പണിയും ഇല്ലാതെ ആയിട്ടുണ്ട് ! എന്നാണ് താരം പറഞ്ഞിരിയ്ക്കുന്നത്.