ഉണ്ണി മുകുന്ദന് ഏറ്റവും ഇഷ്ടപ്പെട്ട ലൗ ലെറ്റർ.!!! ഒട്ടു പ്രതീക്ഷക്കാത്ത ഒരു പെൺകുട്ടിയിൽ നിന്നായിരുന്നു ആ പ്രേമലേഖനം ലഭിച്ചത്.!!

Updated: Friday, September 18, 2020, 11:50 [IST]

വളരെ കുറച്ച് കാലം കൊണ്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ഉണ്ണി. വൈശാഖ് സംവിധാനം ചെയ്ത മല്ലുസിങ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയ്ക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടായത്. തന്റെ ഇഷ്ട വേഷങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കെൻ ടിവി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ തന്റെ മനസ്സ് തുറക്കുന്നത്. നടൻ മാത്രമല്ല താൻ ഒരു നല്ല ഗായകനും ഗാനരചേതാവും കൂടിയാണ് താൻ എന്ന് ഉണ്ണി മുകുന്ദൻ അച്ചായൻസ് എന്ന ചിത്രത്തിലൂടെയാണ് തെളിച്ചത്.

 

പ്ലസ്ടു വരെയേ ഉണ്ണിയ്ക്ക് പഠിക്കാൻ സാധിച്ചുള്ളൂ. ഏറ്റവുമധികം കൗതുകം തോന്നിയ പ്രേമലേഖനത്തെ കുറിച്ച് ഉണ്ണി പറയുന്നു. പത്തിൽ പഠിക്കുന്ന സമയത് ഒട്ടു പ്രതീക്ഷക്കാത്ത ഒരു പെൺകുട്ടിയിൽ നിന്ന് പ്രേമലേഖനം ലഭിച്ചു. ഇഫ് യൂ ലൈക്ക് മീ, സ്‌മൈൽ എന്നായിരുന്നു ആ കത്തിൽ എഴുതിയത്. ഞാൻ പുഞ്ചിരിച്ചു എന്നാൽ അതിനുശേഷം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇരുന്നൂറിൽ പരം പ്രേമലേഖനങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാൽ അതിൽ ഒന്നും തന്നെ താൻ വായിച്ചിട്ടില്ലെന്നാണ് ഉണ്ണിയുടെ മറുപടി.
പത്ത് വർഷത്തിനു ശേഷം താൻ എവിടെ എത്തും എന്ന് പ്രേക്ഷകരുമായി പങ്ക് വയ്ക്കുകയാണ് ഉണ്ണി.