തലയണ മന്ത്രത്തിലെ ശ്രീനിവാസന്റെ നായികയാകാന്‍ ഇന്ന് അനുയോജ്യ നടി അനുശ്രീ എന്ന് ഉര്‍വശി

Updated: Monday, November 23, 2020, 16:13 [IST]

എവഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെടുത്താല്‍ അതില്‍ ശ്രീനിവാസനും ഉര്‍വശിയും തകര്‍ത്തഭിനയിച്ച തലയണമന്ത്രം എന്ന ചിത്രമുണ്ടാകും. സത്യന്‍ അന്തിക്കാടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണത്. ഉര്‍വശിയുടെ കഥാപാത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്.

ഇന്ന് അങ്ങനെയൊരു ചിത്രം എടുക്കുകയാണെങ്കില്‍ ഏതു നടി അതിന് യോജിക്കുമെന്നുള്ള ചോദ്യത്തിന് ഉര്‍വശിക്ക് ഉത്തരമുണ്ട്. അത് ഉര്‍വശി അല്ലെന്ന് മാത്രം, കാഞ്ചനയാകാന്‍ നടി അനുശ്രീയാണ് അനുയോജ്യ എന്നാണ് ഉര്‍വശി പറയുന്നത്.

ഇന്ന് കാഞ്ചനയെ അവതരിപ്പിക്കാന്‍ കഴിവുള്ള നിരവധി കുട്ടികള്‍ ഇക്കാലത്ത് ഉണ്ടെന്ന് പറഞ്ഞ ഉര്‍വശി എന്നാലും കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് അനുശ്രീയായിരിക്കും എന്നു തോന്നുന്നുവെന്നാണ് പറഞ്ഞത്. ആ കുട്ടിയ്ക്ക് ഈ കഥാപാത്രത്തിനായി പ്രത്യേകിച്ച് എക്‌സ്പ്രഷന്‍ ഒന്നും കൊടുക്കേണ്ടിവരില്ല. അതിമനോഹരമായ അഭിനയമാണ് അനുശ്രീയുടെതെന്നും ഉര്‍വശി പറഞ്ഞു.