കഴിഞ്ഞ ദിനങ്ങള്‍ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു, കാണുന്നതെല്ലാം വിശ്വസിക്കരുത്, നടി വരലക്ഷ്മി പറയുന്നു

Updated: Saturday, December 5, 2020, 13:25 [IST]

വീണ്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടുമായി നടി വരലക്ഷ്മി. തന്റെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിച്ചിരിക്കുകയാണ് താരം. ദിവസങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാറിന്റെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത്.

 പ്രൊഫഷണലുകളുടെ സഹായത്തോടെയാണ് അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചത്. ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്തപ്പോഴായിരുന്നു വരലക്ഷ്മിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. കാണുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് വരലക്ഷ്മി ആരാധകരോട് പറയുന്നത്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷമുള്ള ദിനങ്ങള്‍ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നെന്നും താരം വ്യക്തമാക്കി.

അക്കൗണ്ടുകള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും പോസ്റ്റുകളെല്ലാം താരത്തിന് നഷ്ടപ്പെട്ടു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാണുന്നതെല്ലാം ഒരിക്കലും വിശ്വസിക്കരുത്. ഇക്കാര്യം എനിക്ക് കഴിഞ്ഞ കാര്യത്തോട് കൂടി മനസിലായി. കഴിഞ്ഞ ദിവസം ഒരു ലിങ്ക് ക്ലിക്ക് ചെയ്തു. അത് ഒരു വെരിഫൈഡ് യൂസറില്‍ നിന്നായിരുന്നു. പക്ഷേ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്റെ ഇന്‍സ്റ്റാ അക്കൗണ്ട് തിരിച്ചുകിട്ടി. പഴയ പോസ്റ്റുകളും തിരിച്ചുകിട്ടാന്‍ അവര്‍ പ്രവര്‍ത്തിക്കുകയാണ്. നമ്മളെല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ ആരാധനപാത്രത്തെ നോക്കിക്കാണുകയും അവയാകാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. അത് നിര്‍ത്തണം. പ്രചോദനം നേടാം. പക്ഷേ അവരാകാന്‍ ശ്രമിക്കരുത്. നിങ്ങള്‍ക്ക് അതിനേക്കാള്‍ മികച്ചവരാകാം. സ്വയം വിശ്വസിക്കുകയാണ് വേണ്ടത്.  

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പൂര്‍ണതയുള്ളതായി തോന്നുണ്ടെങ്കില്‍ യഥാര്‍ഥത്തില്‍ അതാകണം. സ്വന്തം ജീവിതം ആസ്വദിക്കൂ. സോഷ്യല്‍ മീഡിയയും ആസ്വദിക്കാം. പക്ഷേ ഇത്തരം സോഷ്യല്‍മീഡിയ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മറികടക്കാന്‍ അനുവദിക്കരുത്. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കാനും താന്‍ ആരാണ് എന്നതിനെ ഇഷ്ടപ്പെടാനും ശ്രമിക്കുകയാണെന്നും വരലക്ഷ്മി പറയുന്നു.