വീണ്ടും മെലിഞ്ഞുണങ്ങി ഫഹദ് ഫാസിൽ; രൂപം കണ്ട് ഞെട്ടി ആരാധകർ
Updated: Wednesday, December 2, 2020, 10:05 [IST]

മെലിഞ്ഞ രൂപത്തിൽ നടൻ ഫഹദ്, 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന 'ജോജി' യുടെ ഷൂട്ടിങ് എരുമേലിയില്‍ പുരോഗമിക്കുന്നു.
എന്നാൽ ഈ ചിത്രത്തിനുവേണ്ടി ഫഹദ് നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കൂടുതല്‍ മെലിഞ്ഞുള്ള ഫഹദിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ഫഹദിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സംവിധായകൻ ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ജോജി' ഒരുങ്ങുന്നത്, ചിത്രത്തില്‍ ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കുന്നത്.