മോഹൻലാലിനൊപ്പം തന്റെ ആദ്യസിനിമയുടെ ഫോട്ടോ പങ്ക് വച്ച് വിദ്യാബാലൻ.!!

Updated: Wednesday, September 16, 2020, 14:42 [IST]

മലയാളികൾക്ക് പ്രിയപ്പെട്ടതാരമാണ് വിദ്യാബാലൻ. മോഹൻലാലുമൊന്നിച്ചുള്ള തന്റെ പഴയകാല ചിത്രം പങ്ക് വയ്ക്കുകയാണ് വിദ്യാബാലൻ. ചക്രം എന്ന സിനിമയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണ് വിദ്യാബാലൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്ക് വച്ചിട്ടുള്ളത്. ചിത്രത്തിലെ കുറിപ്പിങ്ങനെ 2000 എന്റെ ആദ്യമലയാള ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത് ചിത്രം. ആദ്യത്തെ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിച്ചു. ചിത്രം ഞാൻ വിചാരിച്ച അത്രയും മോശമല്ലെന്ന കുറിപ്പും താരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം ദിലീപും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടായിരുന്നു. എന്നാൽ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് തമിഴിലും വിദ്യ ബാലൻ തന്റെ ഭാഗ്യം പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടെത്താനായില്ല. തുടർന്നാണ് വിദ്യ ബോളിവുഡിൽ എത്തുന്നത്. മികച്ച വേഷങ്ങൾ ചെയ്ത് ബോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഇപ്പോൾ വിദ്യ. നിരവധി ദേശീയ അവാർഡുകൾ വിദ്യയെ തേടി എത്തിയിട്ടുണ്ട്.

 

ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്തു. പൃഥ്വിരാജ്, മീര ജാസ്മിൻ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ശകുന്തളദേവിയാണ് വിദ്യാബാലൻ അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. വിശ്വപ്രസിദ്ധയായ ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ കഥയാണ് ചിത്രത്തിൽ. ആമസോൺ പ്രൈം വഴിയായിരുന്നു ചിത്രത്തിന്റെ റലീസ്.