മലയാളത്തിന്റെ പുണ്യം; വിവിധ വൈകല്യങ്ങൾ മൂലം വെല്ലുവിളി നേരിടുന്ന ആളുകളുടെ ഉപജീവനത്തിനായി കറിപ്പൊടി ബ്രാൻഡിനെ ലോകത്തിന് പരിചയപ്പെടുത്തി; മമ്മൂക്കയുടെ നൻമക്ക് കയ്യടിച്ച് മലയാളികൾ

Updated: Wednesday, November 18, 2020, 10:03 [IST]

മലയാളത്തിന്റെ പ്രിയതാരം അഭിനയം കൊണ്ടും കാരുണ്യം കൊണ്ടും എന്നും ഞെട്ടിച്ചിട്ടേ ഉള്ളൂ. പകരം വയ്ക്കാനില്ലാത്ത ഒട്ടേറെ കഥാപാത്രങ്ങൾ മലയാളിക്ക് തന്ന്,  കഷ്ട്ടപ്പാടും ദുരിതവും കൊണ്ട് വലയുന്നവരെ ചേർത്ത് നിർത്തിയും എന്നും മലയാളിക്ക് തണലായിട്ടേ ഉള്ളൂ മമ്മൂക്ക.

താരത്തിന്റെ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റാണ് ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയിരിയ്ക്കുന്നത്. വിവിധ വൈകല്യങ്ങൾ മൂലം വെല്ലുവിളി നേരിടുന്ന ആളുകളുടെ ഉപജീവനത്തിനായി കറിപ്പൊടി ബ്രാൻഡിനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. തികച്ചും സൗജന്യമായാണ് ഈ പരസ്യം. 'പ്രിയ പ്രതിഭ' എന്ന കറി പൊടി ബ്രാൻഡിനെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയിരിയ്ക്കുന്നത്.

 പാചകത്തിനാവശ്യമായ കറി മസാലകൾ, കറി പൗഡറുകൾ എന്നിങ്ങനെ അടുക്കളയിലേക്ക് വേണ്ടിയുള്ള ചേരുവകളാണ് 'പ്രിയ പ്രതിഭ' പുറത്തിറക്കുന്നത്. കച്ചവടത്തിലൂടെ ലാഭം നേടാനോ, കോടികൾ  ലാഭം കൊയ്യാനോ അല്ല, കഷ്ടപ്പാടനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

"പ്രിയ പ്രതിഭ "കറിപ്പൊടികൾ. കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കീഴിൽ  വിവിധ ആശ്രയ കേന്ദ്രങ്ങളിലായി കഴിയുന്ന   പ്രിയപ്പെട്ടവർ  ചേർന്നൊരുക്കുന്ന ഈ ഉത്പന്നങ്ങൾ വിറ്റുകിട്ടുന്നതിൽ നിന്നുള്ള  വരുമാനം പരസഹായം കൂടാതെ ജീവിക്കാനുള്ള ഇവരുടെ ആഗ്രഹങ്ങൾക്ക് തുണയാകും എന്ന് തന്നെയാണ് പ്രതീക്ഷ. ജീവിക്കാനുള്ള ഇവരുടെ പോരാട്ടത്തിന് എല്ലാ ആശംസകളും നേർന്നു കൊണ്ട് "പ്രിയ പ്രതിഭ "കറി പൊടികൾ നാടിനു സമർപ്പിക്കുന്നുവെന്നാണ് താരം കുറിച്ചിരിയ്ക്കുന്നത്.

കുറിപ്പ് കാണാം....

 

https://www.facebook.com/Mammootty/posts/10158956236012774

 

 

വിവിധ വൈകല്യങ്ങൾ വെല്ലുവിളിയായ രണ്ടായിരത്തിൽ പരം ആളുകളുടെ ജീവിക്കാനുള്ള പോരാട്ടത്തിൽ പിറന്നതാണ് "പ്രിയ പ്രതിഭ "കറിപ്പൊടികൾ. കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കീഴിൽ വിവിധ ആശ്രയ കേന്ദ്രങ്ങളിലായി കഴിയുന്ന പ്രിയപ്പെട്ടവർ ചേർന്നൊരുക്കുന്ന ഈ ഉത്പന്നങ്ങൾ വിറ്റുകിട്ടുന്നതിൽ നിന്നുള്ള വരുമാനം പരസഹായം കൂടാതെ ജീവിക്കാനുള്ള ഇവരുടെ ആഗ്രഹങ്ങൾക്ക് തുണയാകും എന്ന് തന്നെയാണ് പ്രതീക്ഷ.

ജീവിക്കാനുള്ള ഇവരുടെ പോരാട്ടത്തിന് എല്ലാ ആശംസകളും നേർന്നു കൊണ്ട് "പ്രിയ പ്രതിഭ "കറി പൊടികൾ നാടിനു സമർപ്പിക്കുന്നു.(+91 9745767220)