ആർക്കെങ്കിലും ‘ഹാര്‍ട്ട് വേണോ, കിഡ്‌നി വേണോ’ പുകഴ്ത്തി തളളുന്നവർക്ക് പെൻഷൻ; കിഡ്‌നി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് സുരേഷ് കോടാലിപ്പറമ്പൻ

Updated: Wednesday, December 2, 2020, 10:37 [IST]

 സൂപ്പർ താരം റിയാസ് ഖാന്റെ ചിത്രം  മായക്കൊട്ടാരത്തിന്റെ പുതിയ പോസ്റ്ററെത്തി. തദ്ദേശ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ പോസ്റ്റര്‍ സ്‌റ്റൈലിലാണ് പുതിയ പോസ്റ്റര്‍ എത്തിയിരിയ്ക്കുന്നത്.

 കൂടാതെ കിഡ്‌നി ചിഹ്നത്തില്‍ മത്സരിക്കുന്ന നമ്മുടെ സുരേഷ് കോടാലിപ്പറമ്പന് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പോസ്റ്റര്‍ നടന്‍ റിയാസ് ഖാന്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്, ഇതിനോടകം  പ്രകടന പത്രിക സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

നൻമമരം സുരേഷ് കോടാലിപ്പറമ്പന്റെ പ്രകടന പത്രിക കാണാം..

1, രോഗം വന്ന അവയവങ്ങള്‍ എടുത്തുമാറ്റി അവിടം കംപ്യൂട്ടര്‍വല്‍കരിക്കും.
2, കോടാലികുന്നുഗ്രാമത്തില്‍ ശസ്ത്രക്രിയകള്‍ക്കായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പടുകൂറ്റന്‍ എയര്‍പോര്‍ട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടറിയേറ്റ് എന്നിവ യാഥാര്‍ത്ഥ്യമാക്കും.

3, എന്നെ പുകഴ്ത്തി തള്ളുന്ന കൂലിതൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കും.

ഹാര്‍ട്ട് വേണോ..കിഡ്‌നി വേണോ..കരള് വേണോ..ലൈവില്‍ വരൂ..നന്മമരം ഒപ്പ്.
 

 

https://www.facebook.com/riyazkhanactorofficial/posts/222415929250556