വിഷ്ണു വിശാലും ജ്വാലഗുട്ടയും ഒന്നിക്കുന്നു !!!
Updated: Sunday, September 13, 2020, 20:32 [IST]

പ്രശസ്ത സിനിമാതാരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും ഒന്നിക്കുന്നു. രാക്ഷസൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും വിഷ്ണുവിനെ അറിയാം. തന്റെ ഇൻസ്റ്റാഗ്രാമ അക്കൗണ്ടിലൂടെയാണ് താരങ്ങൾ നിശ്ചയം കഴിഞ്ഞ ചിത്രം പുറത്ത് വിട്ടത്. ജ്വാലയുടെ കയ്യിലണിയിച്ച മോതിരത്തിന്റെ ചിത്രവും താരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ജ്വാല ഗുട്ടയുടെ പിറന്നാൾ ദിനത്തിലാണ് നിശ്ചയം നടന്നത്. ചടങ്ങിനെ കുറിച്ച് വിഷ്ണു കുറിച്ചതിങ്ങനെ.

ജ്വാല ഗുട്ടയ്ക്ക് പിറന്നാൾ ആശംസകൾ. ജീവിതത്തിന്റെ പുതിയ തുടക്കം. പോസിറ്റീവായി ഇരിക്കാം, കുടുംബത്തിനും, സുഹൃത്തുക്കൾക്കും, നമുക്ക് ചുറ്റുമുള്ളവർക്കും ആര്യനും വേണ്ടി നല്ലൊരു ഭാവി ഉണ്ടാക്കാം. എല്ലാവരുടേയും ആശിർവാദം ആവശ്യമാണ്. നിശ്ചയത്തിനായി മോതിരം ഉണ്ടാക്കിയതിന് ജയ്ൻ ബസന്തിന് നന്ദി. ജ്വാലയുടെ 37ാം പിറന്നാൾ ആയിരുന്നു സെപ്തംബർ 7ന്. മഹാരാഷ്ട്രയിലെ വാർധയിലാണ് ജ്വാലഗുട്ട ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ബാഡ്മിന്റൺ കളി ആരംഭിച്ച ജ്വാല ഗുട്ട നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

2010 ലും 2014ലും സ്വർണ്ണം വെള്ളി ഉൾപ്പടെ നിരവധി മെഡലുകൾ ജ്വാല നേടിയിട്ടുണ്ട്. ബാഡ്മിന്റൺ താരമായിരുന്ന ചേതൻ ആനന്ദുമായി വിവാഹം ചെയ്തിരുന്നു. എന്നാൽ ആറു വർഷത്തിനു ശേഷം ഇവർ പിരിഞ്ഞു. ഇപ്പോൾ ജ്വാല വിഷ്ണു വിശാലുമായി പ്രണയത്തിലാണ്. ഇവരുടെ പ്രണയവാർത്തകൾ നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രശ്സ്ഥമായിരുന്നു.