ലോകത്തിൽ ഏറ്റവുമധികം ചിന്തിച്ചു കാര്യങ്ങൾ പ്രവർത്തിയ്ക്കുന്ന 50 പേരിൽ കേരള ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചറും!!!

Updated: Friday, September 4, 2020, 21:01 [IST]

ലോകത്തിൻ ഏറ്റവുമധികം ചിന്തിച്ചു കാര്യങ്ങൾ ചെയ്യുന്ന അൻപത് പേരുടെ കൂട്ടത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയും. ഇംഗ്ലണ്ടിലെ പ്രോസ്‌പെക്ട് മാഗസിനാണ് അൻപത് പേർ ഉൾപ്പെട്ട പട്ടിട തയ്യാറാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് കെ.കെ.ഷൈലജ ടീച്ചർ പട്ടികയിൽ ഇടം പിടിച്ചത്.

 

 

 ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആന്റേൺ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. വോട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് മഹാമാരി ചൈനയിൽ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ രോഗത്തിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ സ്വീകരിച്ച് കഴിഞ്ഞിരുന്നു. ഇതിനെ കുറിച്ച് ജനങ്ങൾക്കിടയിലും അവബോധമുണ്ടാക്കാൻ സർക്കാറിന് സാധിച്ചു. സർക്കാറിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണ് കോവിഡ് ബാധ നിയന്ത്രിയ്ക്കാനും മരണ നിരക്ക് കുറയ്ക്കാനും സാധിച്ചത്. 2018ൽ നിപ രോഗം പടർന്ന സമയത്തും മന്ത്രിയുടെ സമയോജിതമായ ഇടപെടലുകൾ കൊണ്ടാണ്  രോഗ പ്രതിരോധ പ്രവർത്തനം ഫലം കണ്ടത്. ഇതിനെ കുറിച്ച് വൈറസ് എന്ന പേരിൽ സിനിമയും ഇറങ്ങിയിരുന്നു.

 

ശരിയായ സ്ത്രീകൾ ശരിയായ ഇടങ്ങളിൽ എന്നത് അന്വർത്ഥമാക്കി കൊണ്ടാണ് കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ മന്ത്രി നടത്തിയതെന്നും മാസികയിൽ പറയുന്നു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പോലെ രോഗപരിശോധന, കണ്ടെത്തൽ ഐസോലേറ്റ് ചെയ്ത് ചികിത്സ നൽകുക എന്ന പ്രക്രിയ വേഗത്തിൽ തന്നെ നടപ്പാക്കിയതിനാൽ രോഗ വ്യാപനം കുറയ്ക്കാൻ സാധിച്ചു എന്നും മാസികയിൽ പറയുന്നു. മന്ത്രിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ കുറിച്ച് നേരത്തേയും ബിബിസി, ദി ഗാർഡിയൻ, ദി ന്യൂയോർക്ക് ടൈംസ് എന്നീ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.