നിന്നെ കാണാൻ ഉടനെ എത്തും അല്ലിയുടെ കത്തിന് മറുപടി പറഞ്ഞ് അച്ഛമ്മ മല്ലിക സുകുമാരൻ!!!

Updated: Thursday, December 3, 2020, 14:35 [IST]

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്റെത്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വളരെയധികം താത്പര്യമുണ്ട്. അവരുടെ വിശേഷങ്ങൾ പെട്ടന്ന് തന്നെ വൈറൽ ആവാറുണ്ട്..

 

കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ മകൾ അല്ലി സാന്റ്‌ക്ലോസിന് എഴുതിയ കവിത അല്ലിയുടെ അമ്മ സുപ്രിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്ക് വച്ചിരുന്നു. അല്ലിക്കുട്ടി എഴുതിയ കവിത ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ തന്നെ അച്ഛമ്മ മല്ലിക സുകുമാരൻ അല്ലിയ്ക്കുള്ള മറുപടി കുറിച്ചു. അച്ചോടാ അല്ലിക്കുട്ടാ,മനോഹരമായ സമ്മാനങ്ങളുമായി സാന്റ നിന്നെ കാണാനെത്തുമെന്നായിരുന്നു മല്ലിക കുറിച്ചത്. അച്ഛമ്മയ്ക്ക് അല്ലിക്കുട്ടന്റെ വക ബിഗ് ഹഗ് എന്നായിരുന്നു സുപ്രിയ മേനോൻ അതിന് മറുപടി നൽകിയത്. 

താൻ കൊച്ചിയിൽ എത്തിയാൽ അല്ലിയും നച്ചുവും പുറകെ നിന്ന് മാറാറില്ലെന്ന് മല്ലിക പറഞ്ഞിരുന്നു. പ്രിയപ്പെട്ട സാന്റ, നിങ്ങൾ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാൻ പ്രതീക്ഷക്കുന്നു. പ്ലീസ് സാന്റ, ഞാൻ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ് സ്‌നേഹപൂർവം അല്ലി എന്നായിരുന്നു അല്ലി എഴുതിയ കവിത.