എന്നെ ആ ബീച്ചിലേക്ക് കൊണ്ടുപോകൂ.. ബിക്കിനിയിട്ട താരത്തിനെ മനസ്സിലായോ?

Updated: Friday, January 29, 2021, 10:59 [IST]

ബിക്കിനിയിട്ട് പുറം തിരിഞ്ഞിരിക്കുന്ന താരത്തിനെ മനസ്സിലായോ? ഇത് ബോളിവുഡിന്റെ ഹരം നടി മല്ലികാ ഷെരാവത്താണ്. താരത്തിന്റെ പുതിയ പോസ്റ്റ് വൈറലാകുന്നു. ബിക്കിനിയിട്ട് തനിച്ചിരിക്കുന്ന ഫോട്ടോയാണ് മല്ലിക പങ്കുവെച്ചത്. എന്നെ ആ ബീച്ചിലേക്ക് കൊണ്ടുപോകൂ എന്നും സൂര്യകിരണങ്ങളുടെ ചുംബനമേറ്റ മണല്‍ത്തരികളിലെത്തിക്കൂ എന്നുമാണ് ഫോട്ടോ ക്യാപ്ഷന്‍.

ബീച്ച് യാത്രകളും മറ്റും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മല്ലിക. നിരവധി ബീച്ച് ഫോട്ടോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. 2002ലാണ് മല്ലിക സിനിമാ ജീവിതം തുടങ്ങുന്നത്. ഇപ്പോള്‍ 17 വര്‍ഷമായി സിനിമാ രംഗത്തുണ്ട്.

 

ഇത്തവണ മല്ലിക ന്യൂയര്‍ ആഘോഷിച്ചത് കേരളത്തിലാണ്. ആയുര്‍വ്വേദ ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മല്ലിക പുതുവത്സരം ആഘോഷിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ മല്ലിക ഷെയര്‍ ചെയ്തിരുന്നു. തന്റെ പ്രിയപ്പെട്ട ഇടം എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

 

ഡര്‍ട്ടി പൊളിറ്റിക്‌സ് ആണ് മല്ലികയുടെ അവസാനം ഇറങ്ങിയ ചിത്രം. പിന്നീട് വെബ് സീരിസിലും താരം എത്തിയിരുന്നു. സിനിമാ തിരക്കിലേക്ക് പോകാനൊരുങ്ങിയിരിക്കുകയാണ് താരം.