വ്യത്യസ്ഥ ലുക്കിൽ മെഗാസ്റ്റാർ മമ്മൂട്ടി... ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. !!!

Updated: Monday, October 26, 2020, 15:36 [IST]

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ടതാരമാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ വളരെയധികം സജ്ജീവമാണ് താരം. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊറോണ മൂലമുള്ള ലോക്ക്ഡൗണിനു ശേഷം സിനിമാ വ്യവസായം വീണ്ടും പ്രവർത്തനം ആരംഭിച്ചു തുടങ്ങിയിരിക്കുകയാണ്. പല ഭാഷകളിലും വിവിധ ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിക്കുകയും ചിത്രങ്ങൾ ഒടിടി യായി റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

മലയാളത്തിൽ ദൃശ്യം2 വിന്റെ ചിത്രീകരണം ആരംഭിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഷൂട്ടിങ് സെറ്റിലേയ്ക്ക് മോഹൻലാൽ കടന്നു വരുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.  എന്നാൽ മമ്മൂട്ടി ഇത് വരെയും സിനിമാ ചിത്രീകരണങ്ങൾക്കായി എത്തിയിട്ടില്ല എന്നാണ് ആരാധകർ കണ്ടെത്തിയത്. അദ്ദേഹം നായകനായി അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുനരാരംഭിച്ചിരുന്നു. എന്നാൽ അതിൽ മമ്മൂട്ടിയുടെ ഭാഗം നേരത്തെ തന്നെ ചിത്രീകരണം അവസാനിച്ചിരുന്നു.

  

ഇപ്പോഴിതാ അദ്ദേഹം തന്റെ വീട്ടിൽ നിൽക്കുന്ന ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താടിയും മുടിയും വളർത്തി പ്രത്യേക ഗെറ്റപ്പിലാണ് താരം എത്തുന്നത്. വളരെ പെട്ടന്ന് തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം ഇനി അഭിനയിക്കാൻ പോകുന്നതെന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു. അത് മുമ്പ് വൺ എന്ന ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങൾ കൂടി അദ്ദേഹത്തിന് പൂർത്തിയാക്കാൻ ബാക്കിയുണ്ട്.