ദിവസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങി മെഗാസ്റ്റാർ മമ്മൂട്ടി: പുതിയ ലുക്ക് ബിലാലിനോ കുഞ്ഞാലിമരക്കാറിനോ എന്ന സംശയത്തിൽ ആരാധകർ!!!

Updated: Saturday, December 5, 2020, 10:54 [IST]

ദിവസങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. മാർച്ചിൽ എറണാകുളത്തെ പുതിയ വീട്ടിലേയ്ക്ക് മമ്മൂട്ടി താമസം മാറ്റിയപ്പോഴായിരുന്നു ലോക്ഡൗൺ വന്നത്.

 

അന്ന് മുതൽ അദ്ദേഹം വീട്ടിൽ തന്നെയായിരുന്നു. ഇപ്പോഴിതാ 275 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും സുലൈമാനി കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. 

  

വീഡിയോയും ചിത്രങ്ങളും പുറത്തിറങ്ങിയപ്പോൾ തന്നെ ആരാധകർ അത് ഏറ്റെടുത്ത് കഴിഞ്ഞു. സിനിമാ നിർമാതാവ് ആന്റോ ജോസഫും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ലോക്ഡൗൺ വന്നതോടെ അദ്ദേഹം ഗെറ്റിനടുത്തേയ്ക്ക് പോലും പോകാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മകൻ ദുൽഖർ പറഞ്ഞത്. 

ഇതൊടൊപ്പം മമ്മൂട്ടിയുടെ പുതിയ ലുക്കും ചർച്ചയാവുന്നുണ്ട്. നീണ്ട മുടിയും കട്ടത്താടിയുമുള്ള ലുക്കിലാണ് അദ്ദേഹം പുറത്തേയ്ക്ക് വന്നത്. പുതിയ ലുക്ക് കുഞ്ഞാലി മരക്കാറിന് വേണ്ടിയാണെന്നും അതല്ല ബിലാലിന് വേണ്ടിയാണെന്നും ഉള്ള ചർച്ചകൾ ആരാധകർക്കിടയിൽ ഉണ്ടാവുന്നുണ്ട്.