നടി മംമ്ത ആരാ മോള്‍, പെരുമ്പാമ്പുമായിട്ടാണ് കൂട്ട്, വീഡിയോ വൈറലായി

Updated: Saturday, February 20, 2021, 11:54 [IST]

സാഹസിക പ്രകടനത്തിന് ഒരു മടിയുമില്ലാത്ത താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സര്‍ രോഗത്തെ പോലും തോല്‍പ്പിച്ച ആളാണ് മംമ്ത. പിന്നെയാണോ ഒരു പെരുമ്പാമ്പ്. സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ.. കൈയ്യിലുള്ളത് പെരുമ്പാമ്പ് തന്നെയാണ്. മംമ്തയുടെ വീഡിയോ കണ്ട് ആരാധകര്‍ ഞെട്ടി എന്നു മാത്രം.

പെരുമ്പാമ്പിനെ കയ്യില്‍ പിടിച്ച് ലാളിക്കുന്ന മംമ്തയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മിക്ക ദിവസവും ഞാന്‍ ചിന്തിക്കും ശരിക്കും അത് യാഥാര്‍ത്ഥ്യമായിരുന്നോ? അതെ, അവള്‍ യഥാര്‍ത്ഥ പാമ്പ് തന്നെ.. അല്ല പിന്നെ, ഞാന്‍ ആരാ മോള്‍.. വീഡിയോ ഷെയര്‍ ചെയ്ത് മംമ്ത കുറിച്ചതിങ്ങനെയാണ്.

മുന്‍പ് മാമ്പിനെ ചുറ്റിയുള്ള മംമ്തയുടെ ഫോട്ടോഷൂട്ടും വൈറലായിരുന്നു. മനോരമ കലണ്ടര്‍ 2021നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് പാമ്പിനൊപ്പം മംമ്ത പ്രത്യക്ഷപ്പെട്ടത്. ഫോട്ടോഷൂട്ടിന് മുന്‍പായി പാമ്പിന് മെരുക്കുന്ന വീഡിയോയാണ് ആരാധകര്‍ക്കായി താരം പങ്കുവെച്ചത്.  

പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ടിനു ശേഷം ഒരുപാട് പേര്‍ ഇത് യഥാര്‍ഥ പാമ്പുതന്നെയാണോ എന്നു ചോദിച്ച് രംഗത്തുവന്നിരുന്നു. അതിനുള്ള ധൈര്യമൊന്നും നടിക്ക് ഇല്ലെന്നും വിമര്‍ശകര്‍ പറയുകയുണ്ടായി. ഇതിനൊക്കെ മറുപടിയായിട്ടാണ് മംമ്ത വിഡിയോയുമായി എത്തിയത് 

 

പതിവു കലണ്ടര്‍ ഫോട്ടോഷൂട്ടുകളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ഔട്ട്‌ഡോര്‍ ഷൂട്ട് ആയിരുന്നു മനോരമ ഒരുക്കിയത്. പ്രകൃതിയോട് ഇഴചേര്‍ന്ന് വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട് തീം. പേര്‍ഷ്യന്‍ പൂച്ചയ്‌ക്കൊപ്പമുളള വിജയ് സേതുപതി, വെള്ളക്കുതിരക്കൊപ്പം ടൊവീനോ, മക്കാവുമൊത്തുള്ള നിത്യ മേനോന്‍ തുടങ്ങി ഇതേ സീരീസില്‍ നേരത്തെ പുറത്തിറങ്ങിയ വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ജോയ് ആലുക്കാസ്ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് ഫാഷന്‍ മോങ്ഗറാണ്.