ഇത്രയും ചെറിയ പ്രായത്തിൽ ഒരാൾ നിങ്ങളെ അടിച്ചു വീഴ്ത്തുന്ന അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കൂ... വെട്ടി തുറന്ന് മംമ്ത മോഹൻദാസ്!!!

Updated: Tuesday, November 17, 2020, 16:29 [IST]

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ എത്തിയ താരമായിരുന്നു മംമ്ത മോഹൻദാസ്. ജീവിതത്തിൽ തനിക്ക് ക്യാൻസർ ബാധിച്ചതും അതിനെ എങ്ങനെയാണ് താൻ അതിജീവിച്ചതെന്നും താരം തന്റെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പാസഞ്ചർ എന്ന ചിത്രത്തിലൂടെയാണ് തന്റെ തിരിച്ചു വരവ് ഉണ്ടായത്.

 

എന്നാൽ അതേ വർഷം തന്റെ ആരോഗ്യവും മോശമായി തുടങ്ങി. അന്ന് 23ന് വയസാണ് തനിക്ക്. അത്രയും ചെറിയപ്രായത്തിൽ ഒരാൾ നിങ്ങളെ അടിച്ചു വീഴ്ത്തുന്ന അവസ്ഥയെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ... കരിയറോ വ്യക്തിജീവിതമോ ഒന്നും പൂർണമായി എക്‌സ്‌പ്ലോർ ചെയ്യാനുള്ള പാകം പോലും ആയിട്ടില്ല.

എനിക്ക് എന്നെ തന്നെ മാറ്റാൻ കുറച്ച് വർഷങ്ങൾ വേണ്ടി വന്നു. ഇനിയും എന്തോക്കൊയോ തെളിയിക്കാൻ ബാക്കി ഉണ്ടെന്ന തോന്നലാണ് ഓരോ വട്ടവും സിനിമയിലേയ്ക്ക് തിരിക്കുന്നതെന്നും മംമ്ത പറഞ്ഞു.