ഉർവശിക്ക് ആശംസകൾ അർപ്പിച്ച് മഞ്ജു വാര്യർ കുറിപ്പ് വൈറൽ!!

Updated: Friday, November 13, 2020, 11:39 [IST]

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ഉർവശിയും. മലയാളത്തിൽ എന്ന പോലെ തമിഴിലും ഉർവശി സജ്ജീവമാണ്.ഇപ്പോഴിതാ ഉർവശി അഭിനയിച്ച സൂര്യ നായകനായ സുരറൈ പോട്ര് എന്ന ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൾ ആയിക്കൊണ്ടിരിക്കുന്നത്. 

 

ചിത്രത്തിൽ സൂര്യയുടേയും ഉർവശിയുടേയും പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഉർവശിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. ചിത്രത്തിൽ അഭിനയിച്ചവർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മഞ്ജു. 

 

സൂര്യയ്ക്കും അപർണ്ണ ബാലമുരളിക്കും സുധ കൊങ്ങരയ്ക്കും ആശംസകൾ എന്നും, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അഭിമാനം തോന്നിയത് ഉർവശി ചേച്ചിയുടെ പ്രകടനമാണെന്നും മഞ്ജു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. നിമിഷങ്ങൾക്കം ഇത് വൈറൽ ആവുകയായിരുന്നു.

 

കോവിഡ് മൂലം തീയറ്ററുകൾ അടച്ചതോടെ ആമസോൺ പ്രൈം വഴിയായിരുന്നു ചിത്രത്തിന്റെ റിലീസ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. അപർണ്ണ ബാലമുരളിയാണ് ചിത്രിലെ നായിക. അപർണ്ണയുടെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്ക്.