സാമ്പത്തിക നഷ്ടം മൂലം ഫോണില്‍ കൂടിയാക്കി: നടന്‍ മനോജ് കെ ജയന്‍ പറയുന്നു

Updated: Saturday, January 30, 2021, 11:51 [IST]

ആര് കഥ പറയാന്‍ വന്നാലും ഇരുന്നു കൊടുക്കാറുണ്ടെന്ന് നടന്‍ മനോജ് കെ ജയന്‍. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക നഷ്ടം മൂലം അത് ഫോണില്‍ കൂടിയാക്കിയെന്ന് താരം പറയുന്നു. നല്ല കഥയുമായി വരുന്ന ആര്‍ക്കും തന്റെ ഡേറ്റ് ഓപ്പണ്‍ ആണെന്ന് പറയുന്ന മനോജ് കെ ജയന്‍ പലരും പറയാന്‍ വരുന്ന കഥ നേരില്‍ കേട്ടത് മൂലം ചായ കുടിയിലൂടെ കുറെയധികം പൈസ നഷ്ടമായെന്ന് മനോജ് കെ ജയന്‍ പറഞ്ഞിരുന്നു.

കഥ പറയാനായി നിരവധിപേര്‍ വിളിക്കും നേരില്‍ കണ്ടു കഥ പറയുന്ന അവസരത്തില്‍ ഒരു നല്ല കോഫീ ഷോപ്പ് ഒക്കെ ആകും തെരഞ്ഞെടുക്കുന്നത്. ഒരു ചായയുടെ വിലയൊക്കെ അവിടെ വലിയ തുക ആയിരിക്കും അങ്ങനെ കഥ കേട്ട് കേട്ട് കുറെ ചായ കുടിച്ചു എന്റെ പൈസ പോയിട്ടുണ്ട് അത് കൊണ്ട് ഇപ്പോള്‍ ആ പരിപാടി കുറച്ചു കഥ കേള്‍ക്കലൊക്കെ ഫോണിലായെന്ന് മനോജ് കെ ജയന്‍ പറയുന്നു.  

 

പുതിയ കാലഘട്ടത്തിനൊപ്പവും നല്ല കഥാപാത്രങ്ങള്‍ ചെയ്തു പോകാനാണ് ആഗ്രഹം. ഇപ്പോള്‍ അവരുടെ സിനിമകളാണ് വരുന്നത്. അതില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഏറെ സന്തോഷം. ഫഹദ് ഫാസിലൊക്കെ വിസ്മയിപ്പിക്കുന്ന ആക്ടര്‍ ആണ്.'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം അത്രത്തോളം മനോഹരമാണ്. വര്‍ത്തമാനകാല മലയാള സിനിമയ്‌ക്കൊപ്പം സഞ്ചരിക്കണം. ജീവിതത്തിന്റെ അവസാനം വരയും സിനിമയില്‍ നിലനില്‍ക്കണം എന്നാണ് ആഗ്രഹമെന്നും മനോജ് കെ ജയന്‍ പറയുന്നു.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനോജ് കെ ജയന്‍ എന്ന നടന്‍ ഇന്നും മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കണ്ണകി, കാഴ്ച, അനന്തഭദ്രം, ഒരു പെണ്ണും രണ്ടാണും, പഴശ്ശിരാജി, അര്‍ദ്ധാരി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു.