പഠനം പാതിയില് ഉപേക്ഷിക്കുന്നവർ ഈ നായികയുടെ ജീവിതം കാണാതെ പോകരുത്, ജീവിതാനുഭവം പങ്ക് വച്ച് മന്യ!!

Updated: Friday, October 16, 2020, 14:17 [IST]

വളരെ കുറച്ച് ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാരമാണ് മന്യ. ദിലീപ് നായകനായ ജോക്കർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തിലേയ്ക്ക് കചന്ന വന്നത്. പിന്നീട് നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുൻപിൽ എത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹ ശേഷം താരം സിനിമയിൽ നിന്ന് മാറി ഇപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം അമേരിക്കയിലാണ് താമസം.

 

തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ താരം സോഷ്യൽമീഡിയയിലൂടെ പങ്ക് വയ്ക്കാറുണ്ട്. ഈ അടുത്തിടെ വാസു അണ്ണൻ ട്രോളുകളിലൂടെയും താരം സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. സിനിമ അഭിനയത്തിന് ശേഷം ഒരു ജോലി നേടിയതിലേയ്ക്കുള്ള അനുഭവ കഥയാണ് താരം പങ്ക് വയ്ക്കുന്നത്. പോസിറ്റീവ് സ്‌റ്റോറികളിലും മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ടാണ് താരം തന്റെ പോസ്റ്റാരംഭിക്കുന്നത്.

 

 ഒരിക്കലും നിങ്ങളുടെ ശ്രമം ഉപേക്ഷിക്കരുത്. കൗമാര പ്രായത്തിൽ എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അന്ന് കുടുംബത്തിനെ സഹായിക്കാനായി ഞാൻ ജോലികൾ ചെയ്യാൻ ആരംഭിച്ചു. ഒരു ചലച്ചിത്രതാരം എന്ന നിലയിൽ 41 സിനിമകൾ ചെയ്തശേഷം ഞാൻ സമ്പാദിച്ച പണം മുഴുവനും അമ്മയ്ക്ക് നൽകി. പിന്നീട് ഞാൻ വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. ഒരു ഐവി ലീഗിൽ പഠിക്കുമെന്ന് ഞാൻ സ്വപ്ത്തിൽ പോലും കരുതിയിരുന്നില്ല. എനിക്ക് ന്യൂയോർക്കിലെ കൊളംബിയ സർവകലാശായിൽ പ്രവേഷനം ലഭിച്ചു. ആദ്യമായി ആ ക്യാമ്പസ്സിൽ എത്തിയപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. എന്നും പോസ്റ്റിൽ താരം പറഞ്ഞു. പോസ്റ്റ് ഇരു കയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 

Wish this gets as viral as the #troll ???? I wish #media focused on spreading positive stories too!! I keep posting this to encourage everyone to never give up! If I can do it, YOU CAN TOO!! My papa passed away when I was a teenager. I dropped out of school to work & support my family. I used to love school, but I know what hunger is. After completing 41 films as a lead actress, I gave all the money I earned to my mom & started to study. I studied very hard & wrote the SAT exam. I never even dreamed that I would study at an Ivy League. I got admission into Columbia University in New York. The 1st time I stepped in the school campus, I cried - I cried so much!! It was tears of joy, of fear, of being able to continue what I loved as a child. Getting admission was the easier part, but completing 4 years with a Major in Mathematics-Statistics, graduating with honors (4.0 GPA) & earning a full scholarship was the most hardest part of my life. Many times I wanted to give up as I was tired. I had many personal & health issues too. But I kept pushing myself. I had faith in God & I gave it my all... Education gives you wings to fly. No one can take my knowledge from me. The more knowledge you gain, the more humble you become as you realize how small you are in this infinite universe. All of us are born unique - always remember that. YOU ARE SPECIAL ?? I share this as if my story encourages even 1 person, then my purpose is served. Love you all ?????? #manya #troll #viral #education #ivyleague #ivyleagueactors #postivevibes #motivated #loveyourself

A post shared by Manya (@manya_naidu) on