മൂന്നു വയസ്സുള്ള മകളുണ്ട്, ദൃശ്യത്തില്‍ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞു, നടി മീന പറയുന്നു

Updated: Wednesday, March 3, 2021, 15:14 [IST]

ദൃശ്യം ടു മികച്ച പ്രതികരണവുമായി ആമസോണില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ദൃശ്യം വണ്ണില്‍ ഉണ്ടായിരുന്ന മിക്ക താരങ്ങളെയും രണ്ടാഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോന്‍ലാലിന്റെ ഭാര്യയായിട്ടാണ് മീന ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോര്‍ജ്ജുകുട്ടിയുടെ ഭാര്യ റാണി.

എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ആദ്യം മീന പറഞ്ഞത്. തനിക്ക് മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്. അതുകൊണ്ട് കുട്ടിയെ നോക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു മീന പറഞ്ഞത്. എന്നാല്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തെ ആലോചിക്കാന്‍ സാധിക്കില്ലായിരുന്നു. 

 

തുടര്‍ന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കണ്‍വിന്‍സ് ചെയ്യിക്കാന്‍ പാടുപെട്ടത്. മകളെ നോക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ആന്റണി ഉറപ്പ് നല്‍കുകയായിരുന്നു. പിന്നീടാണ് മീന അഭിനയിക്കാമെന്ന് സമ്മതിച്ചത്. 

 

മലയാള സിനിമയിലെ ഒരു അണ്ടര്‍റേറ്റഡ് നിര്‍മ്മാതാവ് തന്നെയാണ് ആന്റണി പെരുമ്പാവൂര്‍. അതേസമയം, ദൃശ്യം 3 വരുമെന്ന് സംവിധായകന്‍ പറഞ്ഞതോടെ ആകാംഷയിലാണ് മലയാളികള്‍. ക്ലൈമാക്‌സ് ചേര്‍ത്തുള്ള മൂന്നാംഭാഗത്തില്‍ ആരൊക്കെ ഉണ്ടാകുമെന്ന് നിശ്ചയമില്ല.