മഞ്ജു വാര്യരെ കടത്തി വെട്ടുമോ? മകള്‍ മീനാക്ഷിയുടെ തകര്‍പ്പന്‍ ഡാന്‍സ് കണ്ട് അച്ഛന്‍ ദിലീപ് പോലും അമ്പരന്നു

Updated: Tuesday, February 9, 2021, 13:56 [IST]

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ആഘോഷങ്ങള്‍ ഇനിയും തീര്‍ന്നില്ല. ദിലീപിന്റെ മകള്‍ മീനാക്ഷിയാണ് ചടങ്ങിന്റെ ഹൈലൈറ്റ്. അമ്മ മഞ്ജുവിനെ ഓര്‍മ്മിപ്പിക്കുന്നു മീനാക്ഷിയുടെ ഡാന്‍സെന്നാണ് ആരാധകര്‍ പറയുന്നത്. ആയിഷയുടെ വിവാഹത്തിനു മുന്‍പായി നടന്ന സംഗീത രാവില്‍ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പമാണ് മീനാക്ഷിയുടെ തകര്‍പ്പന്‍ ഡാന്‍സ്.

ആദ്യം നമിതയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പമാണ് മീനാക്ഷി നൃത്തം അവതരിപ്പിച്ചത്. പിന്നീട് വധുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പവും നൃത്തം ചെയ്തു. മകളുടെ ഡാന്‍സ് കണ്ട് അച്ഛന്‍ ദിലീപും കാവ്യാ മാധവിനും വരെ അത്ഭുതമായിരുന്നു. 

 

ചെറിയ രീതിയിലുള്ള ടിക് ടോക്കുകളൊക്കെ മീനാക്ഷി നടത്തിയിരുന്നു. എന്നാല്‍, ഇത്ര നന്നായി ഡാന്‍സ് കളിക്കുമെന്ന് മലയാളികള്‍ക്ക് അറിയില്ല. അമ്മയെ പോലെ നൃത്തം പഠിക്കുന്നുണ്ടോയെന്നാണ് പലരുടെയും ചോദ്യം. മീനാക്ഷിയുടെ പച്ച നിറത്തിലുള്ള സല്‍വാറും ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു. 

 

മഞ്ജുവിന് നൃത്തത്തിനോടുള്ള താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്നും കമന്റുകളുണ്ട്. അച്ഛനും അമ്മയും സിനിമാ താരങ്ങളാണെഹ്കിലും മീനാക്ഷിക്ക് അഭിനയത്തോട് താല്‍പര്യമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചെന്നൈയില്‍ എംബിബിഎസ് പഠിക്കുന്ന മീനാക്ഷി ഭാവിയിലെ ഡോക്ടറാണ്. എന്നാല്‍ മീനാക്ഷിയുടെ ഡാന്‍സ് കൂടി കണ്ടപ്പോള്‍ ഭാവിയില്‍ സിനിമയില്‍ എത്തുമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ പങ്കുവയ്ക്കുന്നു.