ഫോട്ടോഷൂട്ട് നടത്തി മീനാക്ഷി ദിലീപ്, അമ്മ മഞ്ജുവിനെ പോലെ സ്‌റ്റൈലിഷ് ആകുന്നുവോ? വീഡിയോയും ഫോട്ടോയും വൈറല്‍

Updated: Monday, February 8, 2021, 13:14 [IST]

ഗായകനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞുനിന്നത്. എന്നാല്‍, ചടങ്ങില്‍ എല്ലാ ക്യാമറാ കണ്ണുകളും നമ്മുടെ മീനാക്ഷി ദിലീപിന്റെ പിന്നാലെയായിരുന്നു. മീനാക്ഷയുടെ വേറൊരു മുഖമാണ് ചടങ്ങില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലോ ഫോട്ടോ എടുക്കാനോ മീനാക്ഷി പൊതുവെ എത്താറില്ല. എല്ലാത്തില്‍ നിന്നും മാറിനില്‍ക്കുന്ന മീനാക്ഷയെയാണ് മലയാളികള്‍ കണ്ടത്. എന്നാല്‍, മീനാക്ഷി പഴയ ആളൊന്നുമല്ല. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ റിസപ്ഷനില്‍ മഞ്ഞ ചുരിദാര്‍ അണിഞ്ഞ് എത്തിയ മീനാക്ഷിയാണ് താരമായത്.

നടി നമിത പ്രമോദിനൊപ്പം സംസാരിച്ചും കളിച്ചും നില്‍ക്കുന്ന മീനാക്ഷിയെയാണ് കണ്ടത്. ഫോട്ടോവിന് സ്‌റ്റൈലിഷായി പോസ് ചെയ്യുന്നത് കണ്ടപ്പോഴാണ് മലയാളികള്‍ അത്ഭുതപ്പെട്ടത്. അമ്മ മഞ്ജുവിനെ പോലെ സ്‌റ്റൈലിഷ് ആകാനുള്ള പരിപാടിയിലാണോ മീനാക്ഷി എന്നാണ് ചോദ്യം. 

 
 
 
 

 

ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്ന പോലെയായിരുന്നു മീനാക്ഷി. സ്‌റ്റൈലിഷായുള്ള വസ്ത്രമാണ് മീനാക്ഷി ധരിച്ചിരുന്നതും. മുടിയില്‍ റോസാപ്പൂക്കളും ഡയമണ്ട് ആഭരണങ്ങളും മീനാക്ഷിയുടെ അഴക് കൂട്ടി. 

 
 

 

കാവ്യാ മാധവനുമായുള്ള സംസാരമാണ് ചടങ്ങില്‍ മറ്റൊരു ഹൈലൈറ്റ്. കാവ്യയോടുള്ള മീനാക്ഷിയുടെ സ്‌നേഹവും കരുതലും എല്ലാം മലയാളികള്‍ ഈ ഒറ്റ ചടങ്ങില്‍ കണ്ടു. നീ ഭക്ഷണം കഴിച്ചോ എന്നൊക്കെ കാവ്യ തിരക്കുന്നതും കാണാം. 

 

ചടങ്ങിനു പിന്നാലെയാണ് നമിതയുമൊത്തുള്ള ഒരു കിടിലം ഫോട്ടോയുമെത്തിയത്. ആയിഷയും നമിതയും മീനാക്ഷിയുമൊക്കെയുള്ള ഒരു ഗ്യാങ്ങുണ്ട് ഇവര്‍ക്ക്. ഇവരെല്ലാവരും ഒറ്റ ഫ്രെയിമിലെത്തിയതാണ് കണ്ടത്. ബ്രൈഡ്‌സ് സ്‌ക്വാഡ് എന്നു പറഞ്ഞാണ് മീനാക്ഷി ഫോട്ടോ ഷെയര്‍ ചെയ്തത്. എല്ലാവരും ബ്ലാക് വസ്ത്രത്തിലായിരുന്നു പാര്‍ട്ടിക്ക് ഒരുങ്ങിയത്. ആയിഷയുടെ വിവാഹ പാര്‍ട്ടിക്കുവേണ്ടിയുള്ള പുറപ്പാടിലായിരുന്നു ഈ ഗ്യാങ്. ഏഴു സുന്ദരികളാണ് ഫോട്ടോയിലുള്ളത്. 

 

ആയിഷയുടെ വിവാഹനിശ്ചയത്തിന് മണവാട്ടിയുടെ ഭാവത്തില്‍ അണിഞ്ഞൊരുങ്ങിയ മീനാക്ഷി ശ്രദ്ധേയമായിരുന്നു. ആദ്യമായിട്ടാണ് മീനാക്ഷിയെ ഇത്ര ഭംഗിയോടെ മലയാളികള്‍ കാണുന്നത്. അണിഞ്ഞൊരുങ്ങിയപ്പോള്‍ ഒരു കൊച്ചു മഞ്ജുവാര്യര്‍ തന്നെയായെന്ന് മലയാളികള്‍ ഒന്നടങ്കം പറഞ്ഞു.