പൃഥി അങ്കിളിന് ഫേസ്ബുക്കില്‍ പിറന്നാളാശംസകള്‍ നേര്‍ന്ന് മീനാക്ഷി കുട്ടി; മദ്ധ്യവയസ്കയുടെ കമന്റുകള്‍ കണ്ട് ഞെട്ടിത്തെറിച്ച്‌ സോഷ്യല്‍ മീഡിയ; വിവാദമായതോടെ കമന്റുമുക്കി കണ്ടം വഴിഓടി ചിന്താവിഷ്ടയായ ശ്യാമള

Updated: Friday, October 16, 2020, 17:49 [IST]

മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ടതാരമായ പൃഥ്വിരാജ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകായണ്. ഈ അവസരത്തിൽ നിരവധി താരങ്ങളും ആരാധകരുമാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അർപ്പിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തംരഗമായിക്കൊണ്ടിരിക്കുന്നത് ബാലതാരം മീനാക്ഷി പൃഥ്വിവിനായി ഇട്ട പിറന്നാൾ ആശംസ പോസ്റ്റും അതിന താഴെവന്ന കമന്റുമാണ്.

 

ഹാപ്പി ബർത്ത്‌ഡേ രാജു അങ്കിൾ എന്നാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. ഒപ്പം അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഒരു രംഗംവും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനു കീഴിലാണ് ഇപ്പോൾ വിദ്വേഷ കമന്റ് വന്നത്. ശ്യാമള എസ് എന്ന അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നത്.നീ എന്തിനാടാ ആ കൊച്ചിനെ പിടിച്ചു വച്ചേക്കുന്നേ, നീ വല്ല മേത്തനേം ചേർത്തുപിടിക്ക് തീവ്രവാദിപ്പന്നീ എന്നായിരുന്നു കമന്റ്.

 കമന്റ് വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ പൊങ്കാലയുമായി എത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കമന്റും മുക്കി ചേച്ചി കണ്ടം വഴി ഓടി ഒളിച്ചു എന്ന വേണം പറയാൻ. കമന്റ് കാണാതായപ്പോൾ അതിനെക്കുറിച്ചും ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. നിരവധി ആളുകളാണ് ആ കമന്റിന് പൊങ്കാലയിട്ടത്.