മീനാക്ഷിയും ഡെയ്നും വേറെ ലെവല്‍, റൊമാന്റിക് ഫോട്ടോഷൂട്ട്
Updated: Wednesday, February 10, 2021, 17:24 [IST]

ഉടന്‍പണം എന്ന ഒറ്റ ഷോയിലൂടെ കിടിലം ജോഡിയായി മാറിയവരാണ് മീനാക്ഷിയും ഡെയ്ന്‍ ഡേവിസും. ഇരുവരും കിടിലം ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. വനിത മാഗസീനിനുവേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. റൊമാന്റിക് ഫോട്ടോകളാണ് എത്തിയത്. മീനാക്ഷിയും ഡെയ്നും വേറെ ലെവലെന്ന് ആരാധകര്‍ പറയുന്നു.
മീനാക്ഷി ഷോകളില്‍ നിന്നും സിനിമയിലെത്തിയെങ്കിലും ഡെയ്ന്‍ ഡേവിസ് സിനിമകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. എങ്കിലും കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ഡെയ്ന്‍. ഉടന്‍ പണത്തില്‍ കുറച്ച് ദിവസം ഡെയ്നു പകരം ഡാന്‍സര്‍ കുക്കുവായിരുന്നു അവതാരകനായത്. എന്നാല്‍, ഡെയ്നില്ലാതെ ഷോ ഒരു ദിവസം പോലും കാണാന്‍ പറ്റില്ലെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.

ഡെയ്ന്‍ ഡേവിസ് കൂടെ ഉണ്ടെങ്കില്‍ ഷോ ചെയ്യാന്‍ ഒരു പ്രത്യേക എനര്‍ജി കിട്ടുമെന്ന് മീനാക്ഷി തന്നെ പറഞ്ഞിരുന്നു. ഡെയ്ന്‍ ഉള്ളതു കൊണ്ടു കൂടിയാണ് ഉടന്‍ പണം ഇത്ര റേറ്റിങില്‍ എത്തിയതെന്നും മീനാക്ഷി പറയുകയുണ്ടായി.
എയര്‍ഹോസ്റ്റസായിരുന്ന മീനാക്ഷി നായികാ നായകനിലൂടെയാണ് ഷോകളിലെത്തുന്നത്. പിന്നീട് അവതാരകയായി മീനാക്ഷി തിളങ്ങി. ഒടുവില്‍ ഫഹദ് ഫാസിലിന്റെ മകളായി മാലിക്ക് എന്ന ചിത്രത്തില്‍ വരെ വേഷമിട്ടു. മീനാക്ഷിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മാലിക്.

പിന്നെന്തിനാ മുത്തേ ഈ ചേട്ടന് ജീവിച്ചിരിക്കുന്നേ.. എന്നു തുടങ്ങുന്ന ഡയലോഗ് ഡെയ്നിന്റെ മാസ്റ്റര്‍ പീസാണ്. കോമഡി ഷോയില്‍ ഡെയ്നിന്റെ ആ ഒറ്റ ഡയലോഗായിരുന്നു കത്തി കയറിയത്. ഡിഡി എന്നാണ് ഇപ്പോള്‍ വിളിപ്പേര്. ചേട്ടന് വീട്ടില്‍ കപ്പുകളും ഷീല്‍ഡും ഒക്കെ കൊണ്ടുവരുന്നത് കണ്ടിട്ട് കുശുമ്പ് സഹിക്കാന്‍ വയ്യാഞ്ഞിട്ട് നടനാകാന്‍ ആഗ്രഹിച്ച ആളാണ് ഡിഡി. ഒരു വര്‍ഷം മുഴുവന്‍ എടുത്ത് ഒരേയൊരു മോണോ ആക്ട് പഠിച്ച് അത് സ്കൂള്‍ ഫെസ്റ്റിന് അവതരിപ്പിക്കുകയും പിന്നീട് സ്റ്റേറ്റ് ഫസ്റ്റ് വാങ്ങുകയും ചെയ്ത ആളാണ് ഡിഡി.

കേട്ടു പഴകിയ കോമഡികളും കണ്ടു മടുത്ത അനുകരണങ്ങളും മലയാളി പ്രേക്ഷകരെ കോമഡി ഷോകളില്‍ നിന്നു അകറ്റി കൊണ്ടിരിക്കുമ്പോഴാണ് മഴവില്‍ മനോരമ കോമഡി സര്‍ക്കസുമായി എത്തുന്നത്. ആ വേദിയില്‍ നിന്നു ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ച കലാകാരനാണ് ഡിഡി. വിധി കര്‍ത്താക്കളോടും പ്രേക്ഷകരോടും സംസാരിച്ചുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അയാള്‍ സ്കിറ്റുകള്‍ അവതരിപ്പിച്ചു. ഒടുവില്‍ ആ കോമഡി ഷോയിലെ വിജയിയായി ഡെയ്ന്‍ മാറി.
ഡിഡിയുടെ ലക്ഷ്യം സിനിമയാണ്. ചെറുപ്പം മുതലേ സിനിമ ഒരു സ്വപ്നമാണ്. സിനിമയുടെ എല്ലാത്തിനോടും അതിയായ താല്പര്യമുണ്ടായിരുന്നു. വിഷ്യല്‍ കമ്യൂണിക്കേഷന്‍ പഠിച്ചതിനാല്‍ പല മേഖലകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിച്ചു. അതുകൊണ്ട് സിനിമയില്‍ ഏതു മേഖലയില്‍ അവസരം കിട്ടിയാലും സ്വീകരിക്കാന്‍ തയാറായിരുന്നു. അങ്ങനെ സിനിമയിലെത്തി അഭിനയിക്കാന്‍ അവസരം തേടാമെന്നു കരുതി. സിനിമയില്‍ കഴിവ് തെളിയിക്കണമെന്നാണ് മോഹം. നല്ല അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും ഡെയ്ന്‍ പറഞ്ഞിരുന്നു.