ഫഹദ് ഫാസിലിന്റെ മകളായി മീനാക്ഷി എത്തുന്നു, പ്രണയ വിവാഹമായിരിക്കും തനിക്കെന്നും മീനാക്ഷി മനസ്സ് തുറക്കുന്നു
Updated: Thursday, January 28, 2021, 17:57 [IST]

നായിക നായകനിലൂടെ വ്യത്യസ്ത അഭിനയം കാഴ്ചവെച്ച് ഇന്ന് അവതാരകയായി എത്തിയ താരമാണ് മീനാക്ഷി. ഉടന്‍ പണം എന്ന ഷോയിലൂടെയാണ് മീനാക്ഷി എന്ന അവതാരകയെ മലയാളികള്‍ക്ക് ലഭിക്കുന്നത്. അവതരണത്തില്‍ വേറിട്ട ശൈലി കൊണ്ടുവരാന്‍ കഴിഞ്ഞതാണ് മീനാക്ഷിക്ക് ജനശ്രദ്ധ കൂട്ടിയത്. വാ തുറന്നാല്‍ റോക്കറ്റ് വേഗത്തിലുള്ള സംസാരമാണ് മീനാക്ഷിയുടെ ഹൈലൈറ്റ്.

മീനാക്ഷി ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ച സന്തോഷത്തിലാണ് താരം. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മാലിക് എന്ന ചിത്രത്തിലാണ് മീനാക്ഷി അഭിനയിച്ചിരിക്കുന്നത്. ഇതില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫഹദ് ഫാസിലിന്റെയും നിമിഷ സജയന്റെയും മകളായിട്ടാണ് മീനാക്ഷി ചിത്രത്തില്‍ എത്തുന്നത്. എയര്‍ഹോസ്റ്റസായിരുന്നു മീനാക്ഷി. അവിടെ നിന്നാണ് ഷോകളിലെത്തുന്നത്.

ലാല്‍ജോസിന്റെ തട്ടിന്‍പുറത്ത് അച്ചുതന് എന്ന ചിത്രത്തിലും മറിമായം എന്ന പരമ്പരയിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. അവതാരക ആകുന്നതിനേക്കാള്‍ ഇഷ്ടം അഭിനയിക്കാനാണെന്ന് മീനാക്ഷി പറയുന്നു. വിവാഹത്തെപ്പറ്റി ചോദിച്ചപ്പോള്‍ പ്രണയ വിവാഹമായിരിക്കുമെന്നാണ് മീനാക്ഷി പറയുന്നത്. നല്ല പൊക്കമുള്ള പയ്യനെയാണ് ഇഷ്ടമെന്നാണ് മീനാക്ഷി പറയുന്നത്. ഒരുപാട് സംസാരിക്കുകയും എന്റര്‍ടെയ്മെന്റ് ചെയ്യുകയും ചെയ്യുന്ന പയ്യനായിരിക്കും ഭാവി ഭര്‍ത്താവെന്നും മീനാക്ഷി പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയുന്നയാളാകണം, കള്ളം പറയാത്ത ആളായിരിക്കണമെന്നും മീനാക്ഷി പറയുന്നു. നല്ല ഭക്ഷണ പ്രിയയാണ് മീനാക്ഷി. ശരീരം എന്നും മൈനസ് ഡിഗ്രിയാണെങ്കിലും ഭക്ഷണം നന്നായി കഴിക്കുമെന്ന് മീനാക്ഷി പറയുന്നു.
ഡബ്ബിങ് മേഖലയിലും മീനാക്ഷി ഒരു കൈ നോക്കിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ തന്നെ രണ്ടുമൂന്നു പേര്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. ഇങ്ങനെ വ്യത്യസ്ത തലങ്ങളില്‍ പാറിപറന്ന് നടക്കുകയാണ് മീനാക്ഷി.