ഇതാണ് മീനാക്ഷിയും ഡിഡിയും, വൈറല്‍ ഫോട്ടോഷൂട്ട്

Updated: Friday, March 5, 2021, 18:07 [IST]

ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളെ എന്നും എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന രണ്ട് താരങ്ങളാണ് മീനാക്ഷിയും ഡെയ്ന്‍ ഡേവിസും. ചുരുങ്ങിയ കാലം കൊണ്ടാണ് ഇവര്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായത്. ഇരുവരും ചേര്‍ന്ന് നടത്തിയ ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റൊമാന്റിക്കായിട്ടാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കലക്കിയെന്ന് ആരാധകര്‍ പറയുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. വനിതാ മാസികയ്ക്ക് വേണ്ടിയാണ് ഇവര്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

 

ഫോട്ടോവിന് താഴെ എപ്പോഴാണ് നിങ്ങളുടെ വിവാഹം എന്നുള്ള ചോദ്യങ്ങളുമുണ്ട്. ഇരുവരും ജീവിതത്തിലും ഒന്നിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരുമുണ്ട്. മീനാക്ഷിയുടെ പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക് എന്ന ചിത്രത്തിലാണ് മീനാക്ഷി അഭിനയിച്ചിരിക്കുന്നത്.

 

ഫഹദിന്റെയും നിമിഷ സജയന്റേയും മകളായിട്ടാണ് മീനാക്ഷി ചിത്രത്തിലെത്തുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.