കണ്ണുനിറയുന്ന ചിത്രം, അച്ഛന് അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ജൂനിയര്‍ ചീരു
Updated: Saturday, February 20, 2021, 12:32 [IST]

അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെയും നടി മേഘ്ന രാജിന്റെ മകന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിനിടെ ഇന്നലെ മേഘ്ന പുറത്തുവിട്ട ഫോട്ടോയാണ് ആരാധകരെ കണ്ണീരിലാഴ്ത്തിയത്. കണ്ണുനിറയ്ക്കുന്ന ഒരു ചിത്രമാണ് ആരാധകര്‍ കണ്ടത്. ജൂനിയര്‍ ചീരുവിനെ മടിയിലിരുത്തി അപ്പയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണിച്ചു കൊടുക്കുന്ന മേഘ്ന.

മൂന്ന് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ചിരഞ്ജീവി അന്തരിക്കുന്നത്. മകന്റെ മുഖം ഒന്നു കാണാന്‍ പോലും അദ്ദേഹത്തിനായില്ല. ചിരഞ്ജീവിയുടെ കുഞ്ഞ് താരത്തിന്റെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. മേഘ്ന രാജിന്റെ മടിയിലിരുന്ന് കുഞ്ഞു വിരലുകള്‍ കൊണ്ട് ട്രെയിലര്‍ ഷെയര്‍ ചെയ്യുന്ന ജൂനിയര്‍ ചീരു.
കെ രാമനാരായണന്‍ സംവിധാനം ചെയ്യുന്ന രാജമാര്‍ത്താണ്ഡ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് മേഘനാ രാജും മകനും ചേര്‍ന്ന് പുറത്തിറക്കിയത്. രാമനാരായണന്‍ തന്നെ രാജാമാര്ത്താണ്ഡയുടെ തിരക്കഥ എഴുതിയിരിക്കുന്നതും. അര്ജുന് ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.