പിറക്കാനിരിക്കുന്ന കൺമണിയോട് അച്ഛനെ കുറിച്ച് പറഞ്ഞ് മേഘ്‌ന!!! ചിരുവിന് മറ്റൊരു ലോകത്ത് പിറന്നാൾ!!!

Updated: Saturday, October 17, 2020, 15:59 [IST]

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാംണ് മേഘ്‌നരാജ്. വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.. എന്നാലും എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട അഭിനേത്രിയാണ് മേഘ്‌ന. നിറഞ്ഞ പുഞ്ചിരിയുമായി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്ന മേഘ്‌നയെ കണ്ടാൽ കാണുന്നവരുടെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടാവും. ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിക്കേണ്ട അവസരത്തിലാണ് കാലം ഏറ്റവും വലിയ ദുഖവും മേഘ്‌നയ്ക്ക് നൽകിയത്.

 

ആദ്യത്തെ കൺമണിയെ കാണാനാവാതെ മേഘ്‌നയുടെ പ്രിയപ്പെട്ട ചിരു ഇന്ന് മറ്റൊരു ലോകത്തിൽ എത്തിയിരിക്കുന്നു. ആ ചിരുവിന്റെ പിറന്നാൾ ആണ് ഇന്ന്. വളരെ പെട്ടന്നായിരുന്നു ചിരു ലോകത്തോട് വിടപറഞ്ഞ് യാത്രയായത്. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരഞ്ജീവി സർജ എന്ന ചിരുവിന് ഇഷ്ടമെന്ന് മേഘ്‌ന പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഒരു കുഞ്ഞ് പിറക്കുന്നത്.

  

നിറവയറുമായി നിൽക്കുന്ന മേഘ്‌നയ്‌ക്കൊപ്പം ചിരു ഇല്ലെങ്കിലും അദ്ദേഹത്തിന്റെ രൂപത്തിലുള്ള കട്ട് ഔട്ട് അരികിൽ വച്ചാണ് മേഘ്‌ന ചടങ്ങുകളിൽ പങ്കെടുത്തിട്ടുള്ളത്. പട്ട് സാരിയും പൂമാലയും അണിഞ്ഞ് പുഞ്ചിരിയോടെയാണ് മേഘ്‌ന ചടങ്ങിന് എത്തിയതെങ്കിലും കണ്ട് നിന്നവർക്ക് ആ കാഴ്ച ഒരു നൊമ്പരമാണ്.